പുതിയ വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ശ്രദ്ധിക്കേണ്ട 25 കാര്യങ്ങൾ

പുതിയ വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് പുതിയ വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച്  ആണ്. പലരും വീട് വെക്കാൻ ആഗ്രഹിക്കുന്നവർ ആണ് വലിയ ആഗ്രഹങ്ങളും ഉണ്ടാകും എന്നാൽ അത് പലപ്പോഴും നടക്കാറില്ല. വീട് വലുതാകുന്നത് വീടിന്റെ വലിപ്പവും  ആർഭാടവും കൊണ്ടല്ല, പ്ലാൻ കൃത്യമായതിന്റെ സന്തോഷം കൊണ്ടു കൂടിയാണ്...
മലയാളിക്ക് വീടെന്നാൽ സ്വപ്നം മാത്രമല്ല, ജീവിതലക്ഷ്യം കൂടിയാണ്. സ്വരുക്കൂട്ടി വച്ചതൊക്കെ എടുത്തു ചെലവാക്കി വീടുപണി മുന്നേറുമ്പോഴാകും ചെലവി ന്റെ കാര്യത്തിൽ ശ്വാസം മുട്ടൽ തുടങ്ങുക. പണിയൊക്കെ തീർത്ത് സ്വസ്ഥമായി വീട്ടിൽ ഒന്നുറങ്ങാമെന്നു വച്ചാലോ? ലോണിനെക്കുറിച്ച് ഒാർത്ത് സമാധാനം കിട്ടില്ല. കൃത്യമായ പ്ലാനിങ് വീടു പണിക്കു മുൻപേ നടത്തിയാൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാം. വീടു പണിയും മുൻപ് അറിയാം ഈ 25 കാര്യങ്ങൾ.

25-Things-to-consider-before-building-a-new-home

സ്ഥലം അറിഞ്ഞു വാങ്ങാം


1. വീടു വയ്ക്കാനുള്ള സ്ഥലം ഉറപ്പിക്കും മുൻപ് വാസ്തു വിദഗ്ധനെ കാണിച്ച് അഭിപ്രായം ചോദിക്കണം. സ്ഥലം വാസയോഗ്യമാണോ, ദിക്കും ദർശനവും ഭൂമിയുടെ ചെരിവും ശരിയായി തന്നെയാണോ, ജലലഭ്യതയുണ്ടോ എന്നെല്ലാം തിരക്കി ഉറപ്പാക്കുക. സ്ഥലമുടമ കരം അടച്ച രസീതിൽ സ്ഥലത്തിന്റെ  സ്വഭാവം പുരയിടം എന്നാണോ എഴുതിയിരിക്കുന്നതെന്നും നോക്കണം. ഇവി ടെ മാത്രമേ വീടു പണിക്ക് അനുവാദം ലഭിക്കൂ.

2. പ്ലോട്ടിലേക്കുള്ള വഴിയുടെ വീതി കൃത്യമായി അറിഞ്ഞിരിക്കണം. അംഗീകൃത പദ്ധതികള്‍ പ്രകാരം റോഡ് വീതി കൂട്ടുന്നതിന് സ്ഥലം വിടേണ്ടതുണ്ടെങ്കിൽ ബാക്കി പ്ലോട്ടില്‍ മാത്രമേ നിര്‍മാണം നടത്താവൂ. ഇതു സംബന്ധമായ വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ജില്ലാ ടൗണ്‍ പ്ലാനറില്‍ നിന്നോ അറിഞ്ഞുവയ്ക്കണം.

3. മണ്ണ് ഇട്ട് നിരപ്പാക്കിയ സ്ഥലമാണെങ്കിൽ വീടിന് അടിത്തറ പണിയുന്നതിന് ചെലവു കൂടും. രണ്ട് അ ടി താഴ്ചയിലെങ്കിലും ഉറപ്പുള്ള മണ്ണ‍് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. സംരക്ഷിത സ്മാരകങ്ങള്‍, തീരപ്രദേശങ്ങള്‍ തുടങ്ങിയവയ്ക്കു ബാധകമായ നിയന്ത്രണങ്ങള്‍ ഇവിടെ ബാധകമാണോ എന്നും പരിശോധിക്കണം. വിമാനത്താവളം, റെയിൽവേ ബൗണ്ടറി, സൈനിക കേന്ദ്രങ്ങള്‍, പുരാവസ്തു സംരക്ഷിത സ്മാരകങ്ങള്‍ തുടങ്ങിയവയ്ക്ക് അടുത്തുള്ള പ്ലോട്ടാണെങ്കില്‍, ബന്ധപ്പെട്ട വകുപ്പിന്റെ എന്‍ഒസി വാങ്ങുന്നത് നന്നായിരിക്കും.

4. കെട്ടിട നിർമാണ ചട്ടമനുസരിച്ച് ഏഴുമീറ്റർ പൊക്കം വരെയുള്ള വീടുകൾക്ക് മുൻവശം മൂന്നുമീറ്ററും വശങ്ങളിലായി 1.20 മീറ്ററും  1 മീറ്ററും, പിൻവശം രണ്ടു മീ റ്ററും  സ്ഥലം ഒഴിവാക്കിയിടണം. മൂന്നു സെന്റിൽ താഴെയുള്ള പ്ലോട്ടാണെങ്കിൽ മുൻവശം മൂന്നു മീറ്റർ/ രണ്ടു മീറ്റർ, വശങ്ങളിൽ 0.90 മീ, 0.60 മീ, പിന്നിൽ ഒരു മീറ്റർ എന്നാണ് കണക്ക്.

5. കരാറില്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ സാധ്യമല്ലാത്തതിനാല്‍ ബി ല്‍ഡറോ, ബ്രോക്കറോ എത്ര തിരക്കു പിടിച്ചാലും വിൽപന കരാര്‍ ശ്രദ്ധാപൂർവം വായിച്ച് മനസ്സിലാക്കിയ ശേ ഷം മാത്രം ഒപ്പിടുക.

6. ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകൾക്കു സമീപ മുള്ള പ്ലോട്ടുകള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഭൂ വിഭജനം നടന്നിട്ടുള്ള പ്ലോട്ടുകള്‍ വാ ങ്ങുന്നതിന് മുന്‍പ് അവയ്ക്ക് ജില്ലാ ടൗണ്‍ പ്ലാനറുടെയോ ചീഫ് ടൗണ്‍ പ്ലാനറുടെയോ ലേ ഔട്ട് അംഗീകാരം ഉണ്ടോയെന്ന് ഉറപ്പ് വരുത്തണം. പ്ലോട്ടിന് അംഗീകാരം ല ഭ്യമായിട്ടുണ്ടെന്ന് കരാറിനു മുൻപേ അന്വേഷിച്ചറിയണം.

ബജറ്റിൽ കരുതലോടെ


7. സ്ഥലം ഒരുങ്ങിയാൽ അടുത്ത ചുവട് വീടു നിർമാണ ത്തിനുള്ള ബജറ്റാണ്. ബജറ്റ് പ്ലാൻ ചെയ്യുമ്പോൾ സാമ്പത്തിക സമ്മർദം അധികം ബാധിക്കാതിരിക്കാൻ റിവേഴ്സ് കാൽക്കുലേഷൻ നടത്താം. ആദ്യം വീടുപണിക്കായി ഉദ്ദേശിക്കുന്ന തുക തീരുമാനിക്കുക. ഇപ്പോഴത്തെ മാർക്കറ്റ് അനുസരിച്ച് 1600– 2000 രൂപയാണ് സ്ക്വയർ ഫീറ്റിനു ചെലവാകുന്ന നിരക്ക്. ഈ ഫിഗറിനിടയിലുള്ള ഒരു തുക തീരുമാനിക്കുക. ഇനി ആകെ തുകയെ സ്ക്വയർ ഫീറ്റ് നിരക്കു കൊ ണ്ട് ഹരിക്കുക. ഇതാണ് നിങ്ങളുടെ വീടിന്റെ സ്ക്വയർ ഫീറ്റ്. ഈ അളവിൽ വീടു പണിയുന്നതാണ് പോക്കറ്റ് കാലിയാകാതിരിക്കാൻ നല്ലത്.

8. വീടു നിർമാണത്തിന്റെ കാലാവധി മുൻകൂട്ടി തീരുമാനിച്ച് ആ സമയത്തിനുള്ളിൽ പണി തീർക്കണം. ബജറ്റിന് വീടുപണി കാലാവധിയുമായി ബന്ധമുണ്ട്. ചുറ്റുമതിൽ, കിണർ, ഔട്ട്ഹൗസ്, ലാൻഡ് സ്കേപ്പിങ് എന്നിവയ്ക്കുള്ള ചെലവുകൾ കൃത്യമായി ബ ജറ്റിൽ കണക്കാക്കണം. ഡിസൈനറുടെയും ആർക്കിടെക്റ്റിന്റെയും ഫീസും ഇതിൽ ഉൾപ്പെടുത്തണം.

9. വീടുപണി മനസ്സിൽ കാണുമ്പോൾ തന്നെ വീടുമായി ബന്ധപ്പെട്ട മാസികകൾ വാങ്ങി വായിക്കാം. ഇഷ്ടപ്പെട്ട 10 ചിത്രങ്ങൾ വെട്ടിയെടുത്ത് പിൻ ചെയ്യാം. ഇന്റർനെറ്റ് പരതിയും ചിത്രമെടുക്കാം. ഈ ചിത്രങ്ങളിൽ ഏറ്റവുമധികം ഉള്ളത് മോഡേൺ വീടുകളാണോ ട്രഡീഷനൽ വീടുകളാണോ എന്നു നോക്കുക. അതായിരിക്കും നിങ്ങളുടെ ടേസ്റ്റ്. ആ രീതിയിൽ വീടു പണിയാം.
25-Things-to-consider-before-building-a-new-home

ഡിസൈൻ ശ്രദ്ധാപൂർവം


10. ഡിസൈനർ/ ആർക്കിടെക്ട്/ എൻജീനീയറെ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ഇഷ്ടവീടിന് ചേരുന്നവരാണോ എന്നു നോക്കണം. കന്റെംപ്രറി വീടിൽ എക്സ്പർട്ട് ആയവരെ വച്ച് ട്രഡീഷന ൽ വീട് മനസ്സിനൊത്ത് ഒരുക്കാനായില്ലെന്നു വരും. ബന്ധു വോ സുഹൃത്തോ നിർദേശിച്ച ഡിസൈനർ എന്നതാകരുത് ഡിസൈനറെ തിരഞ്ഞെടുക്കുന്ന മാനദണ്ഡം.

11. വീട്ടുകാരുമായി ചർച്ച നടത്താൻ സമയവും  സന്നദ്ധതയുമുള്ള ഡിസൈനറെ വേണം തിരഞ്ഞെടുക്കാൻ. നിങ്ങളുടെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകി മികച്ച ഡിസൈൻ ഒരുക്കുന്നവരായിരിക്കണം അവർ. ഡിസൈനർ ചെയ്ത മുൻവർക്കുകൾ കണ്ടിഷ്ടപ്പെട്ട ശേഷം മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

12. നിങ്ങളുടെ ബജറ്റും ഇഷ്ടങ്ങളും അറിയിച്ച ശേഷം മികച്ച ഹോം ഡിസൈനിനായി കാ ത്തിരിക്കുക. നേരത്തേ വെട്ടി സൂക്ഷിച്ച ര ണ്ടോ മൂന്നോ ചിത്രങ്ങളും റഫറൻസായി നൽകാം. ഡി സൈനർ ചെയ്യുന്നത് ക്രിയേറ്റീവ് വർക്ക് ആണ് എന്നു മന സ്സിലാക്കി വേണ്ട സമയം നൽകണം. ധൃതിപിടിക്കുന്നത് ഡിസൈനിങ്ങും വീടുനിർമാണവും കുഴപ്പത്തിലാക്കും.

13. ഡിസൈനർ ഫസ്റ്റ് റഫ് സ്കെച്ച് വരച്ചു നൽകി യാൽ അത് വിശദമായി പരിശോധിക്കുക. അഭിപ്രായങ്ങളും ഉൾപ്പെടുത്തണമെന്നാഗ്രഹിക്കുന്ന മാറ്റങ്ങളും ഈ ഘട്ടത്തിൽ പറയുക.

14. റഫ് സ്കെച്ചിൽ തന്നെ വാസ്തു വിദഗ്ധനെ വീടിന്റെ പ്ലാൻ കാണിച്ച് ഉത്തമമാണോ എ ന്നു നോക്കാം. എല്ലാം തീരുമാനിച്ച ശേഷം പിന്നീട് മാറ്റി പണിയുമ്പോൾ സമയവും പണവും നഷ്ടമാകും. ഇതു പരിഹരിക്കാനാണ് റഫ് സ്കെച്ചിൽ വാസ്തു വിലയിരുത്തുന്നത്.

ഇന്റീരിയർ ഉള്ളറിഞ്ഞ്


15. വീടിന്റെ സ്കെച്ചിൽ അളവുകൾ രേഖപ്പെടുത്തിയിട്ടുണ്ടാകും. പക്ഷേ, ഈ അളവുകളുടെ വലുപ്പം എത്രയാണെന്ന് വീട്ടുകാർക്ക് ധാരണയുണ്ടാകില്ല. നിങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട്ടിലെ മുറികൾ ടേപ് ഉപയോഗിച്ച് അളന്നു നോക്കുക. ഈ അളവുകൾ വച്ചു താരതമ്യം ചെയ്താൽ എത്രയാണ് മുറികളുടെ വലുപ്പമെന്ന് മനസ്സിലാകും. ഇതറിഞ്ഞാൽ അകത്തളത്തിലേക്കുള്ള ഫർണിച്ചറും മറ്റും തിരഞ്ഞെടുക്കുന്നത് എളുപ്പമാകും.

16. റഫ് സ്കെച്ചിൽ മാറ്റങ്ങൾ വരുത്തി പ്ലാൻ ഫൈനലൈസ് ചെയ്തശേഷം ഫർണിച്ചർ ലേഔട്ട് ഉണ്ടാക്കുന്നത് നല്ലതാണ്. എവിടെ യെല്ലാം ഏതെല്ലാം ഫർണിച്ചർ വേണമെന്ന് മുൻകൂട്ടി തീ രുമാനിക്കുന്നത് പിന്നീടുണ്ടാകുന്ന അസൗകര്യങ്ങൾ കുറയ്ക്കും. വീടിന്റെ ഭംഗി കൂട്ടും.

17. ഫർണിച്ചർ ലേഔട്ട് കൂടി ഒരുക്കി ഡിസൈൻ പൂർത്തിയാക്കി കഴിഞ്ഞാൽ ഇവ മാറ്റി ചെയ്യുന്ന തിനേക്കുറിച്ച് ആലോചിക്കുകയേ അരുത്. ഇ താണ് നിങ്ങളുടെ വീട് എന്നുറപ്പിക്കുക. പുതിയ വീടുകളും ആശയങ്ങളും വന്നുകൊണ്ടേയിരിക്കും, അവയ്ക്കനുസരിച്ച് വീടിന്റെ പ്ലാൻ മാറ്റാൻ ശ്രമിക്കരുത്.

കോൺട്രാക്ടിലെ വിശ്വാസം


18. വീടുപണി കോൺട്രാക്ടർമാരെയാകും മിക്ക വരും ഏൽപിക്കുക. നിങ്ങളാഗ്രഹിക്കുന്ന വീടിന്റെ ശൈലിയിലുള്ള വീടുകൾ ചെയ്തിട്ടുള്ള, ബജറ്റിൽ ഒതുങ്ങുന്ന വീടുകൾ പണിതിട്ടുള്ള കോ ൺട്രാക്ടറെ തിരഞ്ഞെടുത്ത് പണി ഏൽപിക്കാം. അവർ ഇതിനു മുൻപ് ചെയ്ത ഒന്നിലധികം വീടുകൾ പോയി കാ ണുകയും വേണം.

19. കോൺട്രാക്ട് ഏൽപിക്കുമ്പോൾ അറിയേണ്ട ചില കാര്യങ്ങളുണ്ട്. പണിദിവസങ്ങളിലെ തച്ചു കണക്കാക്കി ദിവസക്കൂലി നൽകുന്ന തരത്തിൽ, സ്ക്വയർഫീറ്റ് അടിസ്ഥാനപ്പെടുത്തി, വാനംവെട്ട്, കല്ലുകെട്ട്, തേപ്പ് എന്നിങ്ങനെ ഘട്ടം ഘട്ടമായുള്ള വർക്ക് അനുസരിച്ചൊക്കെ പലതരത്തിൽ കോൺട്രാക്ട് നൽകാം. കൂടാതെ ലേബർ ചാർജും മെറ്റീരിയൽസുമടക്കമുള്ള കോൺട്രാക്ടുമുണ്ട്.

20. വീടിന്റെ പ്ലാൻ നൽകി കോൺട്രാക്ടറുടെ ക യ്യിൽ നിന്നു ക്വട്ടേഷൻ വാങ്ങുമ്പോൾ സ്ക്വയർഫീറ്റ് അടിസ്ഥാനത്തിൽ നൽകാത്തതാണ് നല്ലത്. സിവിൽ വർക്ക് (ഫൗണ്ടേഷൻ, ബ്രിക് വർക്, മെയ്ൻ റൂഫ്) പണിയുന്നതിന് ഇത്ര രൂപ,  ഇലക്ട്രിക് വർക്കിന് ഇത്ര തുക, ടൈൽ വർക്കിന് ഇത്ര എന്നിങ്ങനെ ഇനം തിരിച്ചു കോൺട്രാക്ട് നൽകണമെന്ന് ആവശ്യപ്പെടുക.

21. ഇനം തിരിച്ചുള്ള കാൽക്കുലേഷനിൽ ഈ വിവരങ്ങൾ നിർബന്ധമായും ഉണ്ടാകണം. ഓരോ ഘട്ടത്തിലും ഉപയോഗിക്കുന്ന നിർമാണ വ സ്തു, അവയുടെ ബ്രാൻഡും കോഡ് നമ്പറുകളും ക്വട്ടേഷ നിൽ എഴുതി ചേർക്കാൻ ആവശ്യപ്പെടണം. മാർക്കറ്റിൽ ഒ രേ നിർമാണ വസ്തു പല വിലയിൽ ലഭിക്കും. അതിനാൽ തന്നെ അവയേതാണെന്നും എങ്ങനെയാണെന്നും കൃത്യമാ യി അറിയാൻ ഈ സ്പെസിഫിക്കേഷൻ സഹായിക്കും. നിർദിഷ്ട ബ്രാൻഡിന്റെ വിട്രിഫൈഡ് ടൈൽ  80 രൂപയ്ക്കും 200 രൂപയ്ക്കും ഇടയിൽ വരുന്ന 80/ 80 സെന്റീമീറ്റർ അ ളവിൽ കസ്റ്റമർക്ക് ഇഷ്ടപ്പെട്ട നിറത്തിൽ ടൈൽ വർക്ക് ചെയ്തു തരാം എന്നെഴുതിയാൽ ആ കോൺട്രാക്ട് സ്പെസിഫിക് ആണ്.

22. കോൺട്രാക്ട് രണ്ടുപേരെ ഏൽപിക്കുന്നത് വീ ടു നിർമാണത്തിന്റെ വേഗവും പെർഫക്ഷനും കൂട്ടും. സിവിൽ വർക്കും (വീടിന്റെ മെയ്ൻ സ്ട്രക്ച്ചർ) ഇന്റീരിയറും രണ്ടു പ്രഗദ്‌ഭരെ ഏൽപിക്കാം. രണ്ടു വിഭാഗത്തിലും മിടുക്കരായവരെ അവരുടെ വർക്കുകൾ കണ്ടു മനസ്സിലാക്കി തിരഞ്ഞെടുക്കുക.

നിർമാണം ചെലവറിഞ്ഞ്

25-Things-to-consider-before-building-a-new-home

23. വീടു പണിയാൻ വളരെ അടുത്ത് ലഭിക്കുന്ന നിർമാണ വസ്തുക്കൾ തിരഞ്ഞെടുക്കാം. കൂടുതൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിക്കുമ്പോൾ വിലയിൽ കുറവുണ്ടാകുമെന്നു മാത്രമല്ല, ട്രാൻസ്പോർട്ടേഷൻ ചാർജും ലാഭിക്കാം. നിർമാണ ചെലവു കു റയ്ക്കാൻ ഇതു തന്നെയാണ് ഏറ്റവും നല്ല വഴി.

24. വീടിന്റെ പണി തുടങ്ങുമ്പോൾ തന്നെ  തടിപ്പണി കളും ആരംഭിക്കാം. തടി ഏതു വേണമെന്നു തീരുമാനിച്ചാൽ മരം വാങ്ങി അറുത്ത് പണിക്കാ രെ ഏൽപിക്കാം. ഭിത്തി കെട്ടുന്ന സമയമാകുമ്പോഴേക്കും  കട്ടിളയും ജനലുമൊക്കെ പണി തീർത്ത് കിട്ടുമെന്നതിനാൽ കൃത്യസമയത്ത് വീടുപണി തീർക്കാം.

25. പ്ലാനിങ്ങിനാണ് വീടുപണിയിൽ ഏറ്റവും പ്രാധാന്യം. ഈ ഘട്ടം വിജയിച്ചാൽ വീട് ഒരു ബാധ്യതയാകില്ല. അങ്ങനെ ചെയ്താൽ ത യാറാക്കിയ ബജറ്റിൽ, മനസ്സിൽ നിശ്ചയിച്ച സമയത്തിനുള്ളിൽ വീടുപണി തീരും, ഉറപ്പ്.

 ഞങ്ങളെ ബന്ധപ്പെടുക ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ രചനകൾ അയക്കുക ഇവിടെ ക്ലിക്ക് ചെയ്യുക

Post a comment

0 Comments