അറബി മലയാള ലിപി ഉത്ഭവവും വികാസവും പഠനം

 അറബി മലയാള ലിപി ഉത്ഭവവും വികാസവും പഠനം മുബാറക് കെ സി കണ്ണൂർ. കേരളത്തിൽ മാപ്പിള പാരമ്പര്യവുമായി ഒരിക്കലും വേർപ്പെടുത്താനാകാത്തവിധം ഇഴപിരഞ്ഞ് കിടക്കുന്നതാണ് അറബി മലയാളം. ഇസ്ലാം സ്വീകരിക്കുന്നതോടൊപ്പം തന്നെ അറബി ലിപി പഠിച്ചെടുത്ത കേരള മുസ്ലിംകൾ ആ സമൂഹമായി മാറിയതോടെ തങ്ങളുടെ ഭാഷയിൽ മതകാര്യങ്ങൾ പഠിച്ചെടുക്കുന്നതിന് രൂപപ്പെടുത്തി എടുത്ത ലിപി ആണ്  അറബിമലയാള ലിപി, പൊന്നാനി മുതൽ കാസർഗോഡ് വരെയുള്ള പ്രദേശങ്ങളാണ് അറബി മലയാള ലിപിക്ക് വിളനിലമായിരുന്നത്. കൊടുങ്ങല്ലൂർ,ആലുവ, കൊച്ചി തുടങ്ങി ആലപ്പുഴ വരെയുള്ള മുസ്ലിംകളും അറബി മലയാളത്തിന്റെ പ്രയോക്താക്കളായിരുന്നു. അറേബ്യൻ ഉപദ്വീപിന്റെ വടക്ക് ഭാഗത്ത് രൂപപ്പെട്ട അറബി ഭാഷ സെമിറ്റിക്ക് ഭാഷാ ഗോത്രത്തിലെ പ്രമുഖ ഭാഷയാണ്. കുഫി, നസഖി എന്നീ രണ്ട് ലിപികളിൽ അറബി ലിഖിതമുണ്ട്. രണ്ടും
Arabi malayalam lipi history

"അർതിയാക്' ഇനത്തിൽ പെട്ട നബാത്തിയൻ ലിപിയിൽ നിന്നുമുണ്ടായതാണ്. കൂഫി ലിപി കൂഫയിൽ രൂപപ്പെട്ടതാണ്. ഏകദേശം ചതുരാകൃതിയിലുള്ള ഈ ലിപി അലങ്കാര ലിപി മാത്രമായാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. നഖ്‌സി ലിപിയാണ് സാധാരണ ഗ്രന്ഥങ്ങളിൽ കാണുന്നത്. ഇതിൽ നിന്നും അൽപ്പം വ്യത്യാസമുള്ള കേരളാ വടിവ് 'മലബാറി' എന്നറിയപ്പെടുന്ന ലിപിയാണ് അറബി മലയാളം എഴുതാൻ ഉപയോഗിക്കുന്നത്. വലത് നിന്നും ഇടത്തോട്ട് ചേർത്തെഴുതുന്ന രീതിയാണിത്.

അറബിമലയാള ലിപിയുടെ ഉത്ഭവത്തിന് വ്യക്തമായ ളിവുകളില്ല. ആദ്യഘട്ടത്തിൽ ആശയ വിനിമയത്തിന് അത്യാവശ്യമെന്ന് തോന്നിയ ഏതാനും അക്ഷരങ്ങളും "എ, ഒ' എന്നീ സ്വരാക്ഷരങ്ങളുമാണ് രൂപപ്പെടുത്തിയെടുത്തത്. ഹിജ്റ 31 (എഡി 1894) മുതലാണ് അറബി മലയാള ഭാഷയിൽ പരിഷ്കരണമുണ്ടാവുന്നത്. നിലവിലുണ്ടായിരുന്ന ലിപി മലയജു ഭാഷയോട് ചേർത്ത് വെക്കുമ്പോഴുണ്ടാവുന്ന പരിമിതികൾ കണ്ടറിഞ്ഞ് ധിഷണാശാലികൾ മലയാള ലിപിയിലെ എല്ലാ അക്ഷരങ്ങളും പ്രതി

നിധീകരിക്കുന്നതിന്ന് ആവശ്യമായ പുതിയ ലിപിക്ക് രൂപം നൽകി. മക്തി തങ്ങൾ, കാരക്കൽ അഹ്മദ്സാഹിബ്, മൗലാന ചാലിലകത്ത് കുഞ്ഞമ്മദ് ഹാജി തുടങ്ങിയവർ അറബി മലയാള ലിപി പരിഷ്കരണത്തിന് വിലയേറിയ സംഭാവനകൾ അർപ്പിച്ചവരായിരുന്നു. പതിനാറാം നൂറ്റാണ്ടിലാണ് ഇന്ന് കാണുന്ന ലിപി പ്രകാരം അബി മലയാളം രൂപപ്പെടുന്നത്.

അറബി മലയാള ലിപി കേരളത്തിൽ രൂപപ്പെട്ടതിനെക്കുറിച്ചും പരിഷ്കാരങ്ങളെ സംബന്ധിച്ചും ഈ ലിപിയിൽ രചിച്ച ഗ്രന്ഥങ്ങളും ഈ പ്രബന്ധത്തിൽ സമഗ്രമായി വിവരിക്കുന്നു. ഒരു പാട് കാലം കേരള മുസ്ലിംകൾ മുഴുവൻ തങ്ങളുടെ ഭക്തിയും ഭീതിയും അമർഷവും ശോകവുമെല്ലാം ആവിഷ്കരിച്ച അറബി മലയാള ലിപിയിൽ ഇന്ന് മദ്രസാപാഠ പുസ്തകങ്ങളിൽ ഒഴികെ മറ്റൊന്നും രചിക്കപ്പെടുന്നില്ല. അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി അറബി മലയാളം മാറിക്കൊണ്ടിരിക്കുമ്പോൾ ഈ വിഷയത്തെ സംബന്ധിച്ചുള്ള പഠനം പ്രസക്തിയാർജ്ജിക്കുന്നു.


ഉൾകൊളളിക്കുന്ന ഭാഗങ്ങൾ


അറബി മലയാള ലിപി ഉത്ഭവം, വളർച്ച.

അറബി മലയാള ലിപി പരിഷ്കരണം.

അറബി മലയാള ലിപിയിൽ രചിച്ച ഗ്രന്ഥങ്ങൾ,


ആമുഖം


കേരള മുസ്ലിമിങ്ങൾക്കിടയിൽ രൂപാന്തരം പ്രാപിച്ച അറബിയും മലയാളവും ചേർന്ന സമാന്തര ലിപിയാണ് അറബിമലയാള ലിപി. മലയാള മൊഴികൾ അറബി ലിപിയിൽ എഴുതുന്ന രീതിയാണിത്. കേരളത്തിൽ ഇസ്ലാം മത പ്രചരണാർത്ഥം അറബികൾ ഒമ്പതാം നൂറ്റാണ്ടിൽ തന്നെ എത്തിയിരുന്നു. ഇതാണ് പ്രബലഅഭിപ്രായം', വളരെ വേഗത്തിൽ കേരള മണ്ണിൽ ഇസ്ലാം വളർന്നു പന്തലിച്ചു. കേരളീയ ജനത ഇസ്ലാം സ്വീകരിക്കുന്നതോടൊപ്പം തന്നെ ആരാധന കർമ്മങ്ങൾ നിർവഹിക്കുന്നതിനും ഖുർആൻ പാരായണത്തിനും അറബി അക്ഷരങ്ങൾ പഠിച്ചെടുത്തു. തുടർന്ന്  കേരള ത്തിൽ മുസ്ലിം സമുദായം ഒരു സമൂഹമായി രൂപപ്പെടുകയും മതപഠനവും മറ്റുള്ള അറിവുകളും സാധാരണ മുസ്ലിം ജനങ്ങൾക്ക് എത്തേണ്ട സാഹചര്യം വരികയും ചെയ്തപ്പോൾ രൂപപ്പെട്ട ലിപിയാണ്അറബി മലയാള ലിപി, ഉചിതമായ ലിപിമാലയും ബഹത്തായ ഗനസമ്പത്തുകൊണ്ടും സമ്പന്നമായ അറബി മലയാളം ചരിത്രപരവും സാമൂഹിക പരവുമായ കാരണങ്ങളാൽ മലബാറിലെ പൊതു തായെന്ന നിലയിൽ വളർന്നു വന്നു. അറബി മലയാള ലിപി ഉടലെടുത്ത സമയത്ത് മലയാള ഭാഷക്ക് ഒരു ലിപി ഉണ്ടായിരുന്നില്ല.മലബാർ പ്രദേശവും മുസ്ലിം അറബികളും തമ്മിലുള്ള ചിരകാലസമ്പർക്കത്തിന്റെ ഉപോൽപന്നമായി കൈരളിക്ക് സിദ്ധിച്ച ഈ ലിപി മിശ്രം ഇരുജനങ്ങളും തമ്മിലുള്ള ഈടുറ്റസാംസ്ക്കാരിക വിനിമയത്തിന്റെ പ്രോജ്ജലമായ അടയാളപ്പെടുത്തൽ കൂടിയാണ്.


അറബിമലയാള ലിപി; ഉത്ഭവംദേശത്തിന്റെ പൊതുധാരയിൽ അലിഞ്ഞ് ചേർന്നവരെങ്കിലും ജിവിതത്തിന്റെ ഏതാണ്ട് എല്ലാ തുറകളിലും തികഞ്ഞ വ്യതിരിക്തത പുലർത്തിപ്പോന്ന ഒരു സമൂഹമാണ് മാപ്പിളമാർ എന്ന അപരനാമ ത്തിൽ അറിയപ്പെടുന്ന മലബാർ മുസ്ലീങ്ങൾ, വേഷവിധാനത്തിലും പെരുമാറ്റ രീതികളിലും ആചാരാനുഷ്ഠാനങ്ങളിലുമെന്ന പോലെതന്ന ഭാഷാ പ്രയോഗങ്ങളിലും ഈ അന്യത പ്രകടമായിരുന്നു. മലയാള ഭാഷയിൽ പരക്കെ ഉപയോഗിക്കപ്പെടുന്ന ലളിതമായ സംസ്കൃത പദങ്ങൾ പോലും ചില്ലറ മൊഴിങ്ങളോടെയാണ് ഇവർ ഉപയോഗിച്ച് വന്നത് തന്നെയുമല്ല ദൈനംദിന പദാവലിയിൽ ധാരാളം അന്യ ഭാഷാപദങ്ങളും സ്ഥാനം പിടിച്ചിരുന്നു.

മലയാളം, ആധുനിക തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകൾ സംസ്കൃതത്തിൽ നിന്നും പി

രിഞ്ഞുണ്ടായതാണ്. അതിനാൽ ആ ഭാഷകളിലെല്ലാം കാണുന്ന പദങ്ങൾ അറബി മലയാളത്തിൽ കാണുന്നത് സ്വാഭാവികമാണ്. അങ്ങനെയാണ് അറബി മലയള്ളത്തിൽ കന്നട, തമിഴ് തുടങ്ങിയ ഭാഷയിലെ പദങ്ങളും എത്തിപ്പെട്ടത്. ഈ വസ്തുത മനസ്സിലാക്കാതെ ഫല ഗവേഷകരും തമിഴ്, കന്നട തുടങ്ങിയ ഭാഷാ പദങ്ങൾ അറബി മലയാളത്തിൽ പ്രചാരത്തിലുണ്ടെന്ന് എഴുതിവെക്കുന്നതായി കണ്ടിട്ടുണ്ട്'."വ്യക്തതയുള്ളതും പൊതുഭാഷാധനയിൽ മുങ്ങിപ്പൊങ്ങാൻ ഇഷ്ടപ്പെടാത്തതുമായ ന്യൂനപകത്തിന്റെ ആത്മാവിഷ്കാരത്തിനുതകുന്ന ഒരു ഭാഷയെന്ന നിലക്കാണ് അറബിമലയാളം ചരിത ഗതിയിൽ രൂപപ്പെട്ടിട്ടുള്ളത്' എന്ന് കെ.എൻ എഴുത്തച്ഛന്റെ നിരീക്ഷണം പ്രസ്താവ്യയോഗ്യമാണ്.

അറബിമലയാള സങ്കേതമാണ് ചരിത്രത്തിൽ മാപ്പിളയുടെ സ്വത്തം അടയാളപ്പെടുത്തിയത്. വിവിധങ്ങളായ സാഹിത്യ വൈജ്ഞാനിക ശാഖകളിലും ഉപശാഖകളിലുമായി നിറഞ്ഞുനിൽക്കുന്ന അറബി മലയാള രചനകൾ ഇതിന്റെ നിദർശനമാണ്.

അറബി മലയാള ലിപി എപ്പോഴാണ് ഉത്ഭവിച്ചതെന്നതിനെക്കുറിച്ചും ഈ ലിപിയുടെ ആവിഷ്കർത്താവ് ആരാണെന്നതിനെക്കുറിച്ചും വ്യക്തമായ തെളിവുകളില്ല. അറബി മലയാളത്തിൽ ആഴത്തിൽ പഠനം നടത്തിയ ഗവേഷകർക്കിടയിൽ തന്നെ ഉത്ഭവത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഉള്ളൂർ എസ് പരമേശ്വരൻ പിള്ള 1953 ൽ തന്റെ 'കേരള സാഹിത്യ ചരിതം' എന്ന ഗ്രന്ഥത്തിൽ 600 വർഷത്തെ പഴക്കമാണ് അറബി മലയാളത്തിന് കൽപിക്കപ്പെട്ടിരിക്കുന്നത്. (കേരള സാഹിത്യ ചരിത്രം, വാല്യം 1, 1953, പേജ് 21)

ചില വസ്തുതകൾ വെച്ചുനോക്കുമ്പോൾ ഒമ്പതാം നൂറ്റാണ്ടിൽ അറബിമലയാളം ആരംഭിച്ചതായി ഒ. അബു പറയുന്നു. (അറബിമലയാളം സാഹിത്യ ചരിത്രം 870, പേജ് 16,17)

വൈദ്യർ സമ്പൂർണ്ണ കൃതികളെന്ന കെ. അബൂബക്കറിന്റെ ഗ്രന്ഥത്തിലും ഇതേ അഭിപ്രായമാണ് ഉദ്ധരിച്ചിരിക്കുന്നത്. (പേജ് 20)

അഞ്ചു നൂറ്റാണ്ട് മുമ്പെങ്കിലും ഈ ലിപി സമ്പ്രദായം നടപ്പിലുണ്ടായിരുന്നുവെന്ന റോളണ്ട് ഇ മില്ലർ 1976 ൽ പ്രസിദ്ധീകരിച്ച മാപ്പിള മുസ്ലിം ഓഫ് കേരള എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചിട്ടുണ്ട്.

അറബിമലയാള ലിപിയിൽ രചിക്കപ്പെട്ട ഏറ്റവും പഴയ കൃതിയായ മുഹ്യിദ്ധീൻ മാല വിരചിതമായത് കൊല്ലവർഷം 782 ലാണെന്ന് (ക്രിസ്താബ്ദം 1607) ആ ഗ്രന്ഥത്തിൽ ഹയുന്നു. അങ്ങനെ വരുമ്പോൾ 1607 നു മുമ്പ് ലിപി പ്രചാരം നേടിയിരിക്കണം. അപ്പോൾ അറബിമലയാള ലിപിക്ക് ഏറ്റവും ചുരുങ്ങിയത് അഞ്ഞൂറ് കൊല്ലത്തെ പഴക്കമെങ്കിലും കാണും".ലിപിഘടന രീതിശാസ്ത്രംശബ്ദാംഗീകൃതമായ ഭാഷയെ ദ്യശ്യവൽക്കരിക്കുന്ന പ്രതീകമാണ് എഴുത്തുലിപി. എല്ലാ ഭാഷകളേക്കാളും കൂടുതൽ ലിപിയുമായി ബന്ധപ്പെടുകിടക്കുന്നതാണ് അറബിമലയാളം. കാരണം ലിപിയിൽ നിന്നാണ് ഇതുസവിക്കുന്നത്.

അറബിഭാഷയ്ക്ക് ആദ്യകാലത്ത് വള്ളികളും പളളികളൊന്നുമുണ്ടായിരുന്നില്ല. അലി(റ)ന്റെ

കാലം വരേക്കും ഇതേ രീതി തുടർന്നുവന്നു. അറബി ഭാഷയിൽ അവഗാഹം കുറഞ്ഞ പുതുതലമുറക്ക് ഖുർആൻ പാരായണത്തിൽ തെറ്റുപറ്റാതിരിക്കാൻ അലി(റ)ന്റെ നിർദ്ദേശപ്രകാരമാണ് ആദ്യമായി അറബി ഭാഷക്ക് ഹർക്കത്തു നൽകിയത്. അക്ഷരത്തിന്ന് ഫത്തഹ് ആണ് എങ്കിൽ  മുകളിലും കസർ ആണെങ്കിൽ താഴെയും , ളമ്മാണെങ്കിൽ ഇടതുവശത്തും ഓരോ പുള്ളികൾ നൽകുന്നതാണ് അന്ന് നടപ്പിലാക്കിയത്. ഹിജ്റ 49 ൽ അബ്ദുൽ മലികുബ്നു മർവാന്റെ കാലത്തായിരുന്നു രൂപസാദൃശ്യമുള്ള അക്ഷരങ്ങളും തിരിച്ചറിയാനുള്ള പുള്ളികളും നിലവിൽ വന്നത്. ഹിജ്റ 100 ാം കൊല്ലം ജനിച്ച ഇമാം ഖലീൽ എന്നവർ ഇന്ന് കാണുന്ന രീതിയിലുള്ള ഹർകത്തുകളും ശദ്, മറ്റ് തുടങ്ങിയ രൂപവും നടപ്പിൽ വരുത്തിയതോടെ അറബി ലിപി വളരെ എളുപ്പമാവുകയും ചെയ്തു.

അറേബ്യൻ ഉപദ്വീപിന്റെ വടക്കു ഭാഗത്ത് രൂപപ്പെട്ട അറബി ഭാഷ സെമിറ്റിക് ഭാഷാ ഗോതത്തിലെ പ്രമുഖ ഭാഷയാണ്. കൂഫാ, നസി എന്നീ രണ്ട് ലിപികളിൽ അറബി എഴുതുന്നുണ്ട്. രണ്ടും

അർമിയാക് ഇനത്തിൽ പെട്ട നബാത്തിയൻ ലിപിയിൽ നിന്നുണ്ടായതാണ്. കൂഫാ ലിപി കൂഫയിൽ രുപപ്പെട്ടതാണ്. ഏകദേശം ചതുരാകൃതിയിലുള്ള ഈ ലിപി അലങ്കാര വിപി മാത്രമായാണ് ഇന്നുപയോഗിക്കുന്നത്. നസി ലിപിയാണ് സാധാരണ ഗ്രന്ഥങ്ങളിൽ കാണുന്നത്. റോമൻ ലിപി കഴിഞ്ഞാൽ ലോകത്തേറ്റവും കൂടുതൽ പ്രചാരത്തിലുള്ളത് നസ്ഖി ലിപിയാണ്. ഇതിൽ നിന്നും അൽപം വ്യത്യാസമുള്ള കേരള വടിവ് 'മലബാരി' എന്നറിയപ്പെടുന്നു. ഇതാണ് അറബിമലയാളം എഴുതാൻ ഉപയോഗിക്കുന്നത്.

അറബിമലയാളത്തിന്റെ ആരംഭത്തിൽ മലയ ഭാഷയ്ക്ക് പ്രത്യേക ലിപിയുണ്ടായിരുന്നില്ല. വട്ടെഴുത്തും കോലെഴുത്തുമായിരുന്നു ഉണ്ടായിരുന്നത്. മലയാളത്തിൽ ആദ്യമായി കണ്ടെടുത്ത ഗദ്യമായ വാഴപ്പിള്ളി ശാസനത്തിലെ (എ.ഡി 120, 150) ലിപി വട്ടെഴുത്താണ്. ഇത് തമിഴ് ലിപിയാണ്. മലയാള ഭാഷ ചിട്ടപ്പെടുത്തിയതും വ്യവസ്ഥാപിതമാക്കിയതും അറബിമലയാള ലിപിയിലൂടെയാണ്. ആദ്യകാലത്തു തന്നെ കോലെഴുത്തിനേക്കാളും വട്ടെഴുത്തിനേക്കാളും ശാസ്ത്രീയമായും ജനകീയമായും ഉപയോഗിച്ചിരുന്നത് അറബിമലയാളമായിരുന്നു'.

വിദൂരസവും ഭിന്നഭാഷാ ഗോത്രങ്ങളിൽ പെടുന്നവയുമായ ഈ രണ്ടു ഭാഷകളും തമ്മിൽ സ്വഘടനയിലും അക്ഷരമാലാ ക്രമത്തിലും നിരവധി വ്യത്യാസങ്ങളുണ്ട്. മലയാള ലിപിയിൽ എഴുതിക്കാണിക്കാൻ കഴിയാത്ത അറബിഭാഷാ പദങ്ങൾ പലതുമുണ്ട്. തഥവ അറബി ലിപിക്ക് വഴങ്ങാത്തമലയാള സ്വനകളും ധാരാളമുണ്ട്. ഈ രണ്ട് സനകളെയും ഒരേ സമയം അറബിമലയാള ലിപി ഉൾക്കൊള്ളുന്നു.

ആശയവിനിമയത്തിന് അത്യാവശ്യമെന്ന് തോന്നിയ ചില അക്ഷരങ്ങളും എ, ഒ എന്നീ സ്വരാക്ഷരങ്ങളുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയത്. പതും തിരുവിതാംകൂറിലും മലബാറിലും വെവേറെ രീതികളായിരുന്നു. ഇന്ന് കാണുന്ന ലിപികളുണ്ടായിരുന്നില്ല. ഉദാഹരണത്തിന് 'പ' ഇന്ന് കാണുന്ന രീതിയിലുള്ളലിപി  പിൽക്കാലത്തുണ്ടായതാണ്. ഒരുപാടു കാലം എന്നാണ് ബദലായി എഴുതിയിരുന്നത്. കുപ്പിപ്പാട്ട് എന്ന കൃതിയുടെ പേര് കൂഫിഫാട്ട് എന്നാണ് അച്ചടിച്ചത്. തഥവ “ഒ, എ' എന്നീ സ്വരാക്ഷരങ്ങൾക്ക് | എന്ന ഒറ്റലിപി ഉപയോഗിച്ച കാലവുമുണ്ടായിരുന്നു.

പഴയ അറബിമലയാള ലിപിയിൽ കോഴിക്ക് കോശി എന്നും ഏഴിന ഏള് എന്നും കഷായത്തിന കശായമെന്നും രോഗത്തിന്റെ രോകമെന്നുമാണ് എഴുതിയിരുന്നത്.


അറബി മലയാള ലിപി പരിഷ്കരണംമലയാള ഭാഷ ഉത്ഭവിക്കുന്നതിന് മുമ്പ് കേരളമുസ്ലികൾ ഉപയോഗിച്ചു തുടങ്ങിയ ഈ ലിപി മലയാളം പിറവിയെടുത്തപ്പോൾ അറബിമലയാള ഭാഷയിൽ മലയാളം സ്വാധീനമുണ്ടാവുകയും ലിപി മാറ്റങ്ങൾ സംഭവിക്കുകയും പുതിയ അക്ഷരങ്ങൾ രൂപീകരിക്കപ്പെടുകയും ചെയ്തു.


ഹിജ്റ 131 (എ.ഡി 1894) ലാണ് അറബിമലയാള ലിപിയ്ക്ക് പരിഷ്ക്കരണമുണ്ടാവുന്നത്. നിലവിലുണ്ടായിരുന്ന ലിപി മലയാള ഭാഷയോട് ചേർത്തുവെക്കുമ്പോഴുണ്ടാവുന്ന പരിമിതികൾ തിരിച്ചറിഞ ധിഷണാശാലികൾ മലയാള ഭാഷയിലെ എല്ലാ അക്ഷരങ്ങളെയും പ്രതിനിധീകരിക്കുന്നതിനാവശ്യമായ പുതിയ ലിപിക്ക് രൂപംനൽകി. ഇതോടെ എല്ലാം എഴുതാൻ കഴിയുന്ന രീതിയിലുള്ള ലിപിയായി അറബിമലയാളം ലിപി മാറി.


മലയാളത്തിലെ സമാന ശബ്ദങ്ങൾക്ക് അറബി വീപിതന്നെ ഉപയോഗിച്ചു. മലയാളത്തിൽ സമാ

ന ശബ്ദങ്ങൾ ഇല്ലാത്തവയ്ക്ക് അറബി ലിപിമാലയിലെ അക്ഷരത്തിന് മലയാള ശബ്ദം സുപിപ്പിക്കുവാൻ ചിഹ്നങ്ങൾ ചേർത്തുകൊടുത്തു. ഉദാഹരണത്തിന് അറബിയിൽ : (ന) ഉണ്ട്, എ (ണ) ഇല്ല. ഇവിടെ . (ന) യുടെ അടിയിൽ ഒരു കുത്തുകൂടി കൊടുത്ത് . (ണ) എന്ന് വായിക്കുന്നു. ഇത്തരത്തിൽ ചില പുള്ളികളും വരകളും ചേർത്ത് അറബി ലിപിമാല പരിഷ്കരിച്ച് പുതിയ ലിപി രൂപാന്തരപ്പെടുത്തിയെടുത്തു.


കാരക്കൽ മുഹമ്മദ്, മമ്പുറം സയ്യിദ് അബ്ദുല്ലക്കോയ തങ്ങൾ, മക്തി തങ്ങൾ, ചാലിലകത്ത് കുഞ്ഞമ്മദാജി തുടങ്ങിയവരാണ് അറബിമലയാള ലിപി പരിഷ്കർത്താക്കളിൽ പ്രമുഖർ. തനിക്കു മുമ്പ് ജീവിച്ചിരുന്ന  ലിപി നിർമ്മാതാക്കളുടെ ഗ്രന്ഥങ്ങളിലെ സമ്പദായങ്ങൾ സംയോജിപ്പിച്ചും പുതിയ അക്ഷരങ്ങൾ നിർമ്മിച്ചും കാരക്കൽ മുഹമ്മദ് ചെറിയ പഞ്ചാല പത്രം എന്ന പേരിൽ ഒരു അറബിമലയാള ലിപി ഗ്രന്ഥം രചിച്ചു. ഏതാനും വർഷങ്ങൾക്ക് ശേഷം ആ ഗ്രന്ഥം വിപുലീകരിച്ച് 'അൽ ഫവാഇദുൽ ജാൻ ഫീ ഖവാഇദിൽ മുഹിമ്മ' എന്ന പേരിൽ പ്രസിദ്ധിപ്പെടുത്തി. മമ്പുറം സയ്യിദ് അലവി തങ്ങളുടെ മകനായ സയ്യിദ് അബ്ദുല്ലക്കോയ തങ്ങൾ അബിമലയാളം ലിപി പരിഷ്കരിക്കുകയും താൻ പരിഷ്കരിച്ച ലിപിയിൽ തന്നെ 'ഹിദായത്തുൽ ഇഖ്വാൻ' എന്ന അറബിമലയാള മാസിക പ്രസിദ്ധീകരിക്കുകയും ചെയ്തു. ഹിജ്റ 1311 ൽ മക്തി തങ്ങൾ "മുഹിമ്മുൽ ഇഖ്വാൻ' എന്ന പേരിലും 1912 ൽ മൗലാനാ ചാലിലകത്ത് കുഞ്ഞമ്മദ് ഹാജി “രിസാലത്തു തസ്വീരിൽ ഹുറൂഫ്' എന്ന പേരിലും അറബിമലയാള ലിപി പരിഷ്കരണ ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ഇവരുടെയെല്ലാം ലിപി ആവിഷ്കാരത്തിന്റെ രീതികൾ ഒന്ന് തന്നെയായിരുന്നുവെങ്കിലും ചെറിയ വ്യത്യാസങ്ങളുണ്ടായിരുന്നു. 'പ' ക്ക് 'ബ' യോട് കൂടുതൽ ബന്ധമുളളത് കൊണ്ട് മക്തി തങ്ങളും കുഞ്ഞമ്മദ് ഹാജിയും 'ബ'യുടെ അടിയിൽ രണ്ട പുളളികൾ കൂടി നൽകി 'പ' ഉണ്ടാക്കാം എന്ന നിർദേശിച്ചപ്പോൾ അമ്മദ് സാഹിബ് 'ഫ' യോടാണ് കൂടുതൽ  ബന്ധമെന്ന് കണ്ടെത്തി 'ഫ' ക്ക് താഴെ ഒരു പുള്ളി കൂടി നൽകി അദ്ദേഹം 'പ' ക്ക് രൂപം നൽകി. തഥവ 'ഴ' ക്ക് 'യ' യോടാണ് കൂടുതൽ ബന്ധമെന്ന നിഗമനത്തിൽ മുഹമ്മദ് സാഹിബ് "യ' ക്ക് ഒരു പുള്ളി കൂടി നൽകിയപ്പോൾ മറ്റു രണ്ടു പേരും 'സ' യോടാണ് അതിന് കൂടുതൽ ഉച്ചാരണം വേണ്ടതെന്ന് കണ്ടെത്തി 'സ' യുടെ മുകളിൽ രണ്ടു പുള്ളി കൂടി നൽകി 'എ' ക്ക് രൂപം നൽകി 'ജ'ക്ക് ധൈൻ എന്ന അക്ഷരത്തോടാണ് കൂടുതൽ ബന്ധമെന്ന കാര്യത്തിൽ എല്ലാവരും ഏകാഭിപ്രായക്കാരാണ്.


ഖരാക്ഷരങ്ങളിൽ (ക, ച, ട, ത,പ) ഹകാരം കലർത്തി ഉച്ചരിക്കുന്ന അതി ഖരങ്ങളും

(ഖ, ഛ,,,ഫ) മ്യദുകളിൽ (ഗ,ജ,ഡ,ദ,ബി) ഹാകായം കലർത്തി (ഘ,ത,ഢ,ധ,8) മലയാളത്തിൽ ഒറ്റ അ

ക്ഷരമായി എഴുതാനുള്ള ശ്രമത്തിൽ ഫലം കത് ചാലിലകത്ത രിസാലത്തുൽ തസ്വീരിൽ ഹുറൂഫ് എന്ന പുസ്തകം പുറത്തിറക്കിയതിലൂടെയാണ്. അതിഖര ഘോഷാതി വർണ്ണങ്ങൾ അടങ്ങിയ സംസ്കൂത പദങ്ങൾ സമ്യദമാകുന്നതിന്ന് മുമ്പ് വട്ടെഴുത്തിനെക്കാളും ആശയാവിശ്കാരത്തിനുതകുന്നതായിരുന്നു അറബിമലയാള ലിപികൾ. അക്കാലത്തെ അറബിമലയാള ലിപിയിൽ സംസ്കൃതം എഴു

താൻ കഴിഞ്ഞിരുന്നില്ല. വട്ടയുത്ത് പഠിപ്പിക്കാൻ അറബിമലയാളത്തിൽ പുസ്തകമിറക്കിയിരുന്നു. ഇപ്പോൾ നിലവിലുള്ള അബിമലയാള അക്ഷരമാല നിലവിൽ വന്നത് പതിനാറാം നൂറ്റാണ്ടിലാണ്.


അറബിമലയാള ലിപി ഗ്രന്ഥങ്ങൾസമ്പൽ സമൃദ്ധമായ അറബിമലയാള ലിപിയിൽ പദ്യം, ഗദ്യം എന്നിങ്ങനെ രണ്ടായി ഗ്രന്ഥങ്ങളെ തരംതിരിക്കാവുന്നതാണ്.

4 അറബിമലയാള ഗദ്യ ഗ്രന്ഥങ്ങൾ എട്ട് വിഭാഗങ്ങളാണ്


• ഖുർആൻ പരിഭാഷ.

• നബിവചനങ്ങളും വ്യാഖ്യാനങ്ങളും.

• ഇസ്ലാമിക തത്വശാസ്ത്രം, നീതി ശാസ്ത്രം, ആചാര അനുഷ്ഠാന ഗനങ്ങൾ.

• ചരിത്രങ്ങൾ.

• കഥകളും ആഖ്യാനങ്ങളും.

• ശാസ്ത്ര ഗ്രന്ഥങ്ങൾ.

• നിഘണ്ടുകൾ


ആദ്യമായി വിശുദ്ധ ഖുർആൻ പരിഭാഷപ്പെടുത്തിയത് 1867 ൽ മായിൻ കുട്ടി എളിയയായിരുന്നു. തുടർന്നു മൂസ മൗലവി, മുഹമ്മദ് മുസ്ലിയാർ എന്നിവരും പരിഭാഷകൾ എഴുതിയിരുന്നു.


അറബിമലയാള ലിപി ഗദ്യ ഗ്രന്ഥങ്ങളിൽ അധികവും തർജമകളാണ്. ഇബ്നു ഹജറുൽ ഹൈതമി(റ)യുടെ പത്ത് വാള്യങ്ങളുള്ള തുഹ്ഫ ചാക്കിരി മൊയ്തീൻ കുട്ടി സാഹിബിന്റെ നേതൃത്വത്തിൽ ഹസൻ മുസ്ലിയാർ പരിഭാഷപ്പെടുത്തി. തൽഅത്തുൽ ബഹിയ്യ എന്നാണ് ഇത് അറിയപ്പെടുന്നത്. ഫതഹജൂർ, ഫതഹുൽ മന്നാർ എന്നിവ നൂഹ് മുസ്ലിയാരും നിബ്രാസുൽ ഇനാൽ അടിമ മുസ്ലിയാരും പരിഭാഷപ്പെടുത്തി. വൈദ്യ ശാസ്ത്രം, ഗോള ശാസ്ത്രം, ജ്യോതി ശാസ്ത്രം തുടങ്ങി എല്ലാ ശാസ്ത്ര ശാഖകളിലും അറബിമലയാളത്തിൽ ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ഹാക്കിം വി.സി.കെ രചിച്ച ഫവാഹിദുൽ മുഫ്റദാത്ത ദലാഇലുൽ അദവിയ്യത്ത് എന്ന ഗ്രന്ഥം, കാരക്കൽ മുഹമ്മദ് വൈദ്യരുടെ വിഷവൈദ്യം എന്നിവ വൈദ്യശാസ്ത്രത്തിലെ അമുല്യമായ ഗ്രന്ഥങ്ങളായിരുന്നു'.


ചാർദർവേശ്, അൽഫ ലൈല വാ ലൈല, അലാവുദ്ദീൻ, ഖമറസ്സമാൻ എന്നിങ്ങനെയുള്ള സാഹിത്യ ഗ്രന്ഥങ്ങളും അറബിമലയാളത്തിൽ പരിഭാഷപ്പെടുത്തി. മാലപ്പാട്ടുകൾ, പടപ്പാട്ടുകൾ, ഖിസ്സ പാട്ടുകൾ, കല്ല്യാണ പാട്ടുകൾ, വിരുത്തുകൾ തുടങ്ങിയവയും അവാന്തര വിഭാഗങ്ങളും ഉപശാസനകളും അറബിമലയാള പദ്യ ലിപിയിൽ രചിക്കുകയുണ്ടായി. കണ്ടെടുക്കപ്പെട്ടതിൽ ഏറ്റവും പഴക്കമേറിയ പദ്യഗ്രന്ഥമായ മുഹ്യുദീൻ മാല, ഇന്ന പ്രചാരത്തിലുള്ള ബദ്ർ മാല, രിഫാഈ മാല, മഞ്ഞക്കുളം മാല, മമ്പുറം മാല തുടങ്ങിയവ മാലാട്ടിന്നുദാഹരണങ്ങളാണ്. ഇസ്ലാമിലെ ആദ്യ കാല യുദ്ധങ്ങളെ വിവരിക്കുന്ന പടപ്പാടുകൾ, നബിമാരുടെയും മറ്റു മഹാന്മാരുടെയും ജീവിത സംഭവങ്ങൾ കുറാ രൂപത്തിൽ വിവരിക്കുന്ന ഖിസ്സപാട്ടുകൾ മുതലായവ മാപ്പിളപ്പാട്ടുകൾക്കുദാഹരണങ്ങളാണ്. സാന്ദശ ഗാനങ്ങൾ,കത്ത് പാട്ടുകൾ, കല്ല്യാണ പാട്ടുകൾ ഇവയും ഇതിൽപെടുന്നു.


ലൂക്കയുടെ ഇഞ്ചിൽ- ക്രിസ്തു മത പ്രചരണത്തിനായി മിഷണറിമാർക്ക് മുസ്ലിം സമുദായങ്ങൾക്കിടയിൽ ബൈബിൾ ലഭിക്കാൻ 1905 ൽ ഹിദായത്ത് പ്രസ്സിൽ നിന്നും അച്ചടിച്ച് ഇരുന്നൂറ്റി എഴുപത് പേജുള്ള ലുക്കയുടെ ഇഞ്ചീൽ (ലൂക്കോസിന്റെ സുവിശേഷം) ക്രിസ്ത്യാനികളുടെ പഴയ കാല അറബിമലയാള ഗ്രന്ഥമാണ്.


അറബി മലയാള ഗ്രന്ഥ രചയിതാക്കൾഖാളി മുഹമ്മദ്കോഴിക്കോട് ഖാളിയും പ്രഗത്ഭനായ അറബി മലയാള ലിപി കാവ്യ സമാഹാര ഗ്രന്ഥങ്ങളുടെ രചയിതാവാണ് ഖാളി മുഹമ്മദ് അബ്ദുൽ അസീസ്. ഗണിത ശാസ്ത്രം, ജ്യോതി ശാസ്ത്രം, ഫിഖ്ഹ് എന്നീ വിഷയങ്ങളിൽ അവഗാഹം നേടിയ മഹാൻ സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് അറബി മലയാളത്തിൽ ഫത്വ നൽകി. അദ്ദേഹത്തിന്റെ പ്രധാന കൃതിയാണ് മുഹ്യുദ്ദീൻ മാല.


കുഞ്ഞായി മുസ്ലിയാർകണ്ണൂർ ജില്ലയിലെ തലശ്ശേരി പട്ടണത്തിലെ സൈദാർ പള്ളിക്കടുത്താണ് കുഞ്ഞായി മുസ്ലിയാർ ജനിച്ചത് നൂൽ മാല, കപ്പപ്പാട്ട് എന്നിവ അദ്ദേഹത്തിന്റെ അറബി മലയാള കാവ്യ ഗ്രന്ഥങ്ങളാണ്. ഹുബു നബി ആണ് ഇതിലെ പ്രതിപാദ്യ വിഷയം.

ശുജായി മൊയ്തു മുസ്ലിയാർ


അറബി മലയാളത്തിലെ ആത്മീയ ശാസ്ത്രപരമായ കവിതകളുടെ രചയിതാവാണ് ശുജായി മൊയ്തു മുസ്ലിയാർ സഫർ  മാലയാണ് അദ്ദേഹത്തിന്റെ പ്രധാന രചന. ലോകത്തിന്റെ ഉൽപത്തി മുതൽ അബ്ബാസിയ്യ കാലം വരെയുള്ള ചരിത്ര ഗ്രന്ഥം ഇദ്ദേഹം രചിച്ചിട്ടുണ്ട്.


മഹാ കവി മോയിൻ കുട്ടി വൈദ്യർഅറബി മലയാളത്തിൽ തുല്യതയില്ലാത്ത കാവ്യസാമാട്ടായിരുന്നു മോയിൻ കുട്ടി വൈദ്യർ. അദ്ദേഹം ഇരുപതാം വയസ്സിൽ ബദറുൽ മുനീർ ഹുസ്നുൽ ജമാൽ എന്ന അറബി മലയാളത്തിൽ പ്രസിദ്ധമായ കാവ്യസമാഹാരം രചിക്കുകയുണ്ടായി. 85 ഇശലുകളായി രചിച്ച കാവ്യാത്മക സുന്ദരമായ കവിതയാണിത്.

ബദർ പാട്ട്, ഉഹ്ദ് പടപ്പാട്ട്, മലപ്പുറം പടപ്പാട്ട് എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥങ്ങളാണ്


ഉപസംഹാരം


ഗദ്യവും ഹൃദ്യവുമായി രണ്ടായിരത്തിയഞ്ഞൂറിൽ പരം ഗ്രന്ഥങ്ങളുടെ കലവറയാണ് അറബിമയാളമെന്നും കേരളത്തിലെ മാപ്പിളമാരെ വൈകാരികമായും വൈജ്ഞാനികമായും അഗാധമായി സ്വാധീനിച്ച ഈ മാധ്യമം വലിയൊരു ജനസമൂഹത്തെ മുഴുവനും നൂറ്റാണ്ടുകളായി സാക്ഷരരും വിദ്യാസമ്പന്നരുമായി നിലനിർത്തുന്നതിൽ നിസ്തുലമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്നതും സുവ്യക്തമാണ്.

വർത്തമാന കാലത്ത്മദ്റസാപാഠപുസ്തകങ്ങളിലൂടെ മാത്രമാണ് അറബിമലയാളം തുടച്ചുനീക്കാതെ

അവശേഷിക്കുന്നത്. കേരള മുസ്ലിം സമൂഹം പ്രത്യക്ഷമായി ആവിഷ്കരിച്ചെടുത്തതും ചരിത്രപരമായി ഇതവലിയ പങ്കുവഹിച്ചതുമായ ഒരു ലിപിസമ്പ്രദായം പാടെ തിരോധാനം ചെയ്യപ്പെടുന്നതും പുതുതലമുറക്ക് ഈ തനത് രുപം ഒട്ടും പരിചയപ്പെടാൻ അവസരം ലഭിക്കാതെ പോകുന്നതും തികച്ചും വേദനാജനകമാണ്.


അറബിമലയാളത്തിൽ വിരചിതമായ പാട്ടുകൾ ഉൾപ്പെടെയുള്ള സാഹിത്യ കൃതികളെല്ലാം ഇന്ന് മലയാള ലിപിയിലാണ് അച്ചടിക്കപ്പെടുന്നത്. ആകയാൽ മാപ്പിളപ്പാട്ടിലെ ക്ലാസിക്കൽ കൃതികൾ

പോലും വികലമായ ഉച്ചാരണത്തോടെ അപഹാസ്യമായ വിധത്തിലാണ് എവിടെയും ആലപിക്കപ്പെടുന്നത്. തനിമ പൂർണ്ണമായും നഷ്ടപ്പെട്ട ഇത്തരം പാട്ടുകൾ വെറും മാറ്റൊലി ശബ്ദങ്ങളായേ ഇന്ന് കേൾക്കാൻ ആകുന്നുള്ളൂ. അറബിമലയാളത്തിൽ പുതുതായി സംഭാവനകളൊന്നുമുണ്ടായില്ലെങ്കിലും അതുൾക്കൊളളുന്ന മഹത്തായ പൈതൃകവും സാഹിത്യ സമ്പത്തും പരിരക്ഷിക്കാനുള്ള ശ്രമം അനിവാര്യമാണ്. ഇതിന് ലാഭ നഷ്ടങ്ങൾ  തടസ്സമായിക്കൂടാ. അറബിമലയാളത്തിലെ സാഹിത്യ കൃതികളുടെ പുനർവായനയില്ലെങ്കിലും സാധ്യമാകും വിധം ആ പ്രസിദ്ധീകരണത്തിന് ഇനിയും പ്രസക്തിയുണ്ട്. അതൊരു മാസികയായാൽ പോലും സ്വാഗതം ചെയ്യപ്പെടും.


അടിക്കുറിപ്പുകൾ

1) കേരള മുസ്ലിം ഹിസ്റ്ററി കോൺഫറൻസിന്റെ ഭാഗമായി അവതരിക്കപ്പെട്ട പ്രബന്ധമായ ചരിതരചനയും ഭാവിയും ഭാവനയും എന്നസമാഹാരത്തിൽ വായിക്കുക.


2) ഡോ. ജമീൽ അഹ്മദിന്റെ മലയാള മുസ്ലിം ഭാഷാ സംസ്കാരം ചരിത്രം എന്ന പുസ്തകത്തിലെ "അറബിമലയാളത്തിൽ നിന്ന് മലയാള ഇസ്ലാമിലേക്ക്' എന്ന ലേഖനം വായിക്കുക.


3) 2014 സെപ്തംബർ 29 ന് കേരള ഇസ്ലാമിക് ഹെറിറ്റേജ് ലൈബ്രറി നടത്തിയ പ്രബന്ധാവതരണത്തിൽ കെ അബൂബക്കർ മാസ്റ്റർ നടത്തിയ 'അറബിമലയാളം ഭാഷയും സംസ്കാരവും" എന്നപ്രബന്ധം നോക്കുക.

4) ഇസ്ലാമിക് പബ്ലിക്കേഷൻ ഹൗസ് പുറത്തിറക്കിയ ഇസ്ലാമിക വിജ്ഞാന കോശത്തിലെ അറബിമലയാള ലിപി വിവരിക്കുന്ന ഭാഗത്ത് വിശദമാക്കുന്നുണ്ട്.

5) ഡോ. എൻ.എ.എം അബ്ദുൽ ഖാദറിന്റെ "മാപ്പിള ലിപി പൈതൃകവും അറബിമലയാളവും' എന്നലേഖനം വായിക്കുക.

6) ഇസ്ലാമിക വിജ്ഞാന കോശം - പേജ് 542

Arabi malayalam lipi historyസഹായ ഗ്രന്ഥങ്ങൾ


• അറബി മലയാള സാഹിത്യ ചരിതം - ഒ. അബ്ദു


• പ്രാചീന കേരളവും മുസ്ലിം ആവിർഭാവവും - സി.കെ കരീം

• അറബിമലയാള ഭാഷയും സാഹിത്യവും - കെ. അബൂബക്കർ മാസ്റ്റർ

. മലയാള മുസ്ലിം ഭാഷ സംസ്കാരം ചരിത്രം - ഡോ. ജമീൽ അഹ്മദ്

- മാപ്പിള ലിഖിത പൈതൃകവും അറബിമലയാളവും - ഡോ. എൻ.എ.എം അബ്ദുൽ ഖാദർ

• കേരള മുസ്ലിം നവോതറാനം; ചരിത്രം വർത്തമാനം ദർശനം - സൈനുദ്ദീൻ മന്ദലാംകുന്ന്നിങ്ങളുടെ രചനകൾ ഞങ്ങൾക്ക് അയച്ചു തരിക ഞങ്ങൾ പ്രസിദ്ധീകരിക്കാം ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളെ ബന്ധപ്പെടുക ഇവിടെ ക്ലിക്ക് ചെയ്യുക
Post a comment

0 Comments