ശരിക്കും എന്താണ് ഹിമാലയം ? പത്തോ പതിനഞ്ചോ ദിവസം, അല്ലെങ്കിൽ വേണ്ട ഒരു മാസം കൊണ്ട് കണ്ടുതീർക്കാവുന്ന ഒന്നാണോ ഹിമാലയം?? യാത്രകളെ സ്നേഹിക്കുന്ന നമ്മൾ എല്ലാവരും, പ്രത്യേകിച്ച് ഹിമാലയൻ യാത്ര ആഗ്രഹിക്കുന്നവർ പോകുന്ന റൂട്ടിനും അപ്പുറം അറിഞ്ഞിരിക്കേണ്ട "മഹാ പ്രസ്ഥാനം" ആണ് ഹിമാലയൻ മലനിരകൾ.
ഹിമാലയം ഒരു മലയല്ല. . അത് മലനിരകൾ ആണ്.. ഏഷ്യയിലെ ആറു രാജ്യങ്ങളിൽ ആയി പടർന്നു പന്തലിച്ചു അങ്ങനെ കിടക്കുകയാണ് നമ്മുടെ ഹിമവാൻ . ഏതൊക്കെ രാജ്യങ്ങൾ ആണ് എന്നറിയണ്ടേ ? ഭൂട്ടാൻ, ചൈന, നേപ്പാൾ, ഇന്ത്യ, പാകിസ്ഥാൻ പിന്നെ അഫ്ഘാനിസ്ഥാൻ !!
ഇനി പ്രായത്തിൽ ഒരു കൗമാരക്കാരൻ ആണ് നമ്മുടെ ഹിമാലയൻ മലനിരകൾ . പശ്ചിമഘട്ടം രൂപപ്പെട്ടതിനു ശേഷം 10 കോടി വർഷങ്ങൾ എങ്കിലും കഴിഞ്ഞാണ് ഹിമാലയം ഉണ്ടാകുന്നത്
ഈ ഹിമാലയത്തില്‍ അവധി ദിനങ്ങള്‍ ആഘോഷിക്കുവാന്‍ സാധിക്കുന്ന പ്രധാന ഇടങ്ങള്‍ പരിചയപ്പെടാം.
അവധിക്കാല യാത്രകള്‍ പലയിടങ്ങളിലായി പ്ലാന്‍ ചെയ്തു പോകുമെങ്കിലും ഏറ്റവും മികച്ച ഇടത്തിന് ഒരുത്തരമേ ഉണ്ടാവുകയുള്ളൂ. അത് ഹിമാലയമാണ്. ശാന്തസുന്ദരമായ ദിവസങ്ങളും അതിമനോഹരങ്ങളായ കാഴ്ചകളും മനസ്സിനെ സംതൃപ്തമാക്കുന്ന കുറച്ചു ദിവസങ്ങളുമൊക്കെ വേണമെങ്കില്‍ ഒന്നും ആലോചിക്കാതെ ഹിമാലയം തിരഞ്ഞെടുക്കാം. സാഹസിക യാത്രയാണെങ്കിലും ബാക്ക്പാക്കിങ് ആണെങ്കിലും സുഹൃത്തുക്കളുമൊത്തുള്ള അടിപൊളി യാത്രയാണെങ്കിലും എന്തിനധികം ഹണിമൂണാണെങ്കില് പോലും രണ്ടാമതൊന്ന് ആലോചിക്കാതെ ഹിമാലയം തിരഞ്ഞെടുക്കാം.
മഞ്ഞില്‍ പൊതിഞ്ഞു നില്ക്കുന്ന പര്‍വ്വത നിരകളും പൂത്തു നില്ക്കുന്ന താഴ്വരകളും പുരാതനമായ ആശ്രമങ്ങളും ആളുകള്‍ ഇനിയും കടന്നു ചെന്നിട്ടില്ലാത്ത ഭൂമികളും ഒക്കെയായി ആയിരക്കണക്കിന് കിലോമീറ്ററുകള്‍ വ്യാപിച്ചു കിടക്കുകയാണ് ഹിമാലയം. ഇതാ ഈ ഹിമാലയത്തില്‍ അവധി ദിനങ്ങള്‍ ആഘോഷിക്കുവാന്‍ സാധിക്കുന്ന പ്രധാന ഇടങ്ങള്‍ പരിചയപ്പെടാം...
മേയ് മുതല്‍ ഒക്ടോബര്‍ വരെയാണ് നുബ്രാ വാലി സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.
മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പരവതാനി വിരിച്ചതുപോലെ റോഡോഡെന്‍ഡ്രോണ്‍ ഇവിടെ പൂക്കും. അതുകൊണ്ടു തന്നെ ഈ സമയങ്ങളില്‍ ഇവിടെ ശാന്തമായ ഒരു അന്തരീക്ഷമായിരിക്കും. ആ സമയങ്ങളില്‍ ശാന്തമായ അവധിക്കാലം ചിലവഴിക്കുവാനായി നിരവധി ആളുകളാണ് എത്തിച്ചേരുന്നത്. സ്കീയിങ്ങും ഇവിടുത്തെ പ്രത്യേകതയാണ്.
ഒക്ടോബര്‍ മുതല്‍ മേയ് വരെയാണ് യുംതാങ് വാലി സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.
ഗുരുഡോങ്മാര്‍ തടാകം
ഹിമാലയത്തിലെ അത്ഭുതങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് ഗുരുഡോങ്മാര്‍ തടാകം. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തടാകങ്ങളിലൊന്നായ ഇത് സമുദ്രനിരപ്പിൽ നിന്നും 17,800 അടി അഥവാ 5430 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വര്‍ഷത്തില്‍ മുഴുവനും വെള്ളം ഐസായി കാണപ്പെടുന്ന തടാകമായിരുന്നുവത്രെ ഇത്. പിന്നീട് ഒരിക്കല്‍ ഇവിടെയെത്തിയ ഗുരു പത്മസംഭവ അവാ ഗുരു റിംപോച്ചെ ഇവിടെ എത്തിയപ്പോൾ ജനങ്ങൾ തങ്ങളുടെ ബുദ്ധിമുട്ട് അദ്ദേഹത്തോട് പറഞ്ഞു. ഇതിന് പരിഹാരം കാണാനായി അദ്ദേഹം തന്റെ കൈകൾ തടാകത്തിനു നേരെ ഉയർത്തുകയും അവിടം മെല്ലെ അലിയുവാൻ തുടങ്ങുകയും ചെയ്തു. അന്നു മുതൽ ഇവിടുത്തെ ജലം വിശുദ്ധമായാണ് ആളുകൾ കണക്കാക്കുന്നത്. ഇന്നും എത്ര കൊടിയ തണുപ്പിലും തടാകം മുഴുവന്‍ വറ്റിക്കിടക്കുകയാണങ്കിലും ഇവിടെ ഒരിടത്തു മാത്രം വെള്ളം കട്ടിയാവാതെ കിടക്കുന്നതു കാണാം.
ചൈനീസ് അതിര്‍ത്തിയില്‍ നിന്നും വെറും അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.
ഒക്ടോബര്‍ മുതല്‍ മേയ് വരെയാണ് മണാലി സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.
ജ്ഞാന്‍ഗഞ്ച്
ഹിമാലയത്തിലെ ഏറ്റവും വിചിത്രമായ, നിഗൂഢതകള്‍ നിറഞ്ഞ ഇടമെന്ന വിശേഷണത്തിന് ഏറ്റവും യോജിച്ച ഇടമാണ് ജ്ഞാന്‍ഗഞ്ച്. മരണമില്ലാത്ത യോഗികള്‍ വസിക്കുന്ന, അമാനുഷരായ താപസന്മാരുടെ വാസസ്ഥലം എന്നാണിവിടം അറിയപ്പെടുന്നത്. പുരാണങ്ങളിലും മറ്റും പറയുന്ന മിക്ക ഋഷിവര്യന്മാും ഇവിടെ ചിരജ്ഞീവികളായി വസിക്കുന്നുണ്ടെന്നും വിശ്വാസമുണ്ട്. സിദ്ധാശ്രമം എന്നും ഈ ജ്ഞാന്‍ഗഞ്ചിനു പേരുണ്ട്.
ഹിമാലയത്തില്‍ ആര്‍ക്കും എത്തിപ്പെടുവാന്‍ സാധിക്കാത്ത ഒരിടത്താണ് സിദ്ധാശ്രമം സ്ഥിതി ചെയ്യുന്നതെന്നാണ് വിശ്വാസം. തെക്കെന്നോ വടക്കെന്നോ കിഴക്കെന്നോ പടിഞ്ഞാറെന്നോ ഒരു പ്രത്യേക ദിശ ഈ സ്ഥലത്തിനു പറയുവാനാവില്ലത്രെ. സാധാരണക്കാരായ മനുഷ്യര്‍ക്ക് ഇവിടെ ഒരിക്കലും എത്തിപ്പെടുവാന്‍ സാധിക്കില്ല. ചില ബുദ്ധമത ഗ്രന്ഥങ്ങളില്‍ ഇവിടേക്കുള്ള വഴിയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അത് വളരെ അവ്യക്തമാണത്രെ.
ഇങ്ങനെ ഒരു മെസ്സേജിലോ പത്തോ പതിനഞ്ചോ ദിവസത്തെ യാത്രയിലോ പറഞ്ഞോ കണ്ടോ തീർക്കാവുന്ന വിശേഷങ്ങൾ അല്ല ഹിമാലയത്തിൽ ഉള്ളത് അത് കാണ്ഡം കാണ്ഡമായി കിടക്കുകയാണ്.
മുഴുവൻ മുങ്ങിനിവരാൻ ആവില്ലെങ്കിലും ആ തീരത്ത് ഒന്ന് ചെല്ലുവാൻ ജീവിതത്തിലൊരിക്കലെങ്കിലും ശ്രമിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഞങ്ങളെ ബന്ധപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹിമാലയം ഒരു മലയല്ല. . അത് മലനിരകൾ ആണ്.. ഏഷ്യയിലെ ആറു രാജ്യങ്ങളിൽ ആയി പടർന്നു പന്തലിച്ചു അങ്ങനെ കിടക്കുകയാണ് നമ്മുടെ ഹിമവാൻ . ഏതൊക്കെ രാജ്യങ്ങൾ ആണ് എന്നറിയണ്ടേ ? ഭൂട്ടാൻ, ചൈന, നേപ്പാൾ, ഇന്ത്യ, പാകിസ്ഥാൻ പിന്നെ അഫ്ഘാനിസ്ഥാൻ !!
ഇനി പ്രായത്തിൽ ഒരു കൗമാരക്കാരൻ ആണ് നമ്മുടെ ഹിമാലയൻ മലനിരകൾ . പശ്ചിമഘട്ടം രൂപപ്പെട്ടതിനു ശേഷം 10 കോടി വർഷങ്ങൾ എങ്കിലും കഴിഞ്ഞാണ് ഹിമാലയം ഉണ്ടാകുന്നത്
ഈ ഹിമാലയത്തില്‍ അവധി ദിനങ്ങള്‍ ആഘോഷിക്കുവാന്‍ സാധിക്കുന്ന പ്രധാന ഇടങ്ങള്‍ പരിചയപ്പെടാം.
അവധിക്കാല യാത്രകള്‍ പലയിടങ്ങളിലായി പ്ലാന്‍ ചെയ്തു പോകുമെങ്കിലും ഏറ്റവും മികച്ച ഇടത്തിന് ഒരുത്തരമേ ഉണ്ടാവുകയുള്ളൂ. അത് ഹിമാലയമാണ്. ശാന്തസുന്ദരമായ ദിവസങ്ങളും അതിമനോഹരങ്ങളായ കാഴ്ചകളും മനസ്സിനെ സംതൃപ്തമാക്കുന്ന കുറച്ചു ദിവസങ്ങളുമൊക്കെ വേണമെങ്കില്‍ ഒന്നും ആലോചിക്കാതെ ഹിമാലയം തിരഞ്ഞെടുക്കാം. സാഹസിക യാത്രയാണെങ്കിലും ബാക്ക്പാക്കിങ് ആണെങ്കിലും സുഹൃത്തുക്കളുമൊത്തുള്ള അടിപൊളി യാത്രയാണെങ്കിലും എന്തിനധികം ഹണിമൂണാണെങ്കില് പോലും രണ്ടാമതൊന്ന് ആലോചിക്കാതെ ഹിമാലയം തിരഞ്ഞെടുക്കാം.
മഞ്ഞില്‍ പൊതിഞ്ഞു നില്ക്കുന്ന പര്‍വ്വത നിരകളും പൂത്തു നില്ക്കുന്ന താഴ്വരകളും പുരാതനമായ ആശ്രമങ്ങളും ആളുകള്‍ ഇനിയും കടന്നു ചെന്നിട്ടില്ലാത്ത ഭൂമികളും ഒക്കെയായി ആയിരക്കണക്കിന് കിലോമീറ്ററുകള്‍ വ്യാപിച്ചു കിടക്കുകയാണ് ഹിമാലയം. ഇതാ ഈ ഹിമാലയത്തില്‍ അവധി ദിനങ്ങള്‍ ആഘോഷിക്കുവാന്‍ സാധിക്കുന്ന പ്രധാന ഇടങ്ങള്‍ പരിചയപ്പെടാം...
നുബ്രാ വാലി, ലഡാക്ക്
ലഡാക്കിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് നുബ്രാ വാലി. അതിമനോഹരമായ കാഴ്ചകളും അനുഭവങ്ങളും കൊണ്ട് സഞ്ചാരികളെ സ്വര്‍ഗ്ഗത്തിലെത്തിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. ലഡാക്കിലെ പൂക്കളുടെ താഴ്വര എന്നും ലഡാക്കിന്റ ധാന്യപ്പുര എന്നും നുബ്രാ വാലി അറിയപ്പെടുന്നു. ഫലഭൂയിഷ്ടമായ മണ്ണാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ബുദ്ധമതത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ദിക്ഷിത് ആശ്രമം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.നുബ്രാ വാലിയില്‍ ചെയ്യുവാന്‍
ഹണ്ടര്‍ സാന്‍ഡ് ഡ്യൂന്സിലൂടെയുള്ള ഡെസേര്‍ട്ട് സഫാരി, ദിക്ഷിത് ആശ്രമ സന്ദര്‍ശനം, കര്‍ദുങ് ലായിലേക്കുള്ള യാത്ര തുടങ്ങിയവയാണ് ഇവിടുത്തെ ആകര്ഷണങ്ങള്.മേയ് മുതല്‍ ഒക്ടോബര്‍ വരെയാണ് നുബ്രാ വാലി സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.
യുംതാങ് വാലി, സിക്കിം
ഹിമാലയത്തില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവൂം മനോഹരമായ പ്രദേശങ്ങളിലൊന്നാണ് യുംതാങ് വാലി. സിക്കിമിലെ പൂക്കളുടെ താവ്വര എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഓരോ സീസണിനനുസരിച്ച് ഭംഗി മാറിക്കൊണ്ടിരിക്കുന്ന ഇവിടം എന്നും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാണ്.റോഡോഡെന്‍ഡ്രോണിന്റെ 24 തരം വ്യത്യസ്ത ഇനങ്ങള്‍ ഇവിടെ കാണാം.മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പരവതാനി വിരിച്ചതുപോലെ റോഡോഡെന്‍ഡ്രോണ്‍ ഇവിടെ പൂക്കും. അതുകൊണ്ടു തന്നെ ഈ സമയങ്ങളില്‍ ഇവിടെ ശാന്തമായ ഒരു അന്തരീക്ഷമായിരിക്കും. ആ സമയങ്ങളില്‍ ശാന്തമായ അവധിക്കാലം ചിലവഴിക്കുവാനായി നിരവധി ആളുകളാണ് എത്തിച്ചേരുന്നത്. സ്കീയിങ്ങും ഇവിടുത്തെ പ്രത്യേകതയാണ്.
യുംതാങ്ങില്‍ ചെയ്യുവാന്‍
സ്നോ പോയിന്റിലേക്കുള്ള ട്രക്കിങ്ങ്, പൂക്കളുടെ കാഴ്ചകള്‍, സ്കീയിങ്ങ്, ആശ്രമങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയവയുടെ സന്ദര്‍ശനം എന്നിവ ഇവിടെ ആസ്വദിക്കുവാന്‍ സാധിക്കുന്ന കാര്യങ്ങളാണ്.ഒക്ടോബര്‍ മുതല്‍ മേയ് വരെയാണ് യുംതാങ് വാലി സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.
തവാങ്
വടക്കു കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് അരുണാചല്‍ പ്രദേശിലെ തവാങ്. മനോഹരമായ കാഴ്ചകളും ആശ്രമങ്ങളും തടാകങ്ങളും ഒക്കെ ഇവിടുത്തെ കാഴ്ചകളില്‍ പെടുന്നവയാണ്. നോര്‍ത്ത ഈസ്റ്റ് ഇന്ത്യയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടം കൂടിയാണിത്. ഹിമാലയ്തതിലെ എണ്ണപ്പെട്ട ഇടം കൂടിയാണ് തവാങ്.ഗുരുഡോങ്മാര്‍ തടാകം
ഹിമാലയത്തിലെ അത്ഭുതങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് ഗുരുഡോങ്മാര്‍ തടാകം. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തടാകങ്ങളിലൊന്നായ ഇത് സമുദ്രനിരപ്പിൽ നിന്നും 17,800 അടി അഥവാ 5430 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വര്‍ഷത്തില്‍ മുഴുവനും വെള്ളം ഐസായി കാണപ്പെടുന്ന തടാകമായിരുന്നുവത്രെ ഇത്. പിന്നീട് ഒരിക്കല്‍ ഇവിടെയെത്തിയ ഗുരു പത്മസംഭവ അവാ ഗുരു റിംപോച്ചെ ഇവിടെ എത്തിയപ്പോൾ ജനങ്ങൾ തങ്ങളുടെ ബുദ്ധിമുട്ട് അദ്ദേഹത്തോട് പറഞ്ഞു. ഇതിന് പരിഹാരം കാണാനായി അദ്ദേഹം തന്റെ കൈകൾ തടാകത്തിനു നേരെ ഉയർത്തുകയും അവിടം മെല്ലെ അലിയുവാൻ തുടങ്ങുകയും ചെയ്തു. അന്നു മുതൽ ഇവിടുത്തെ ജലം വിശുദ്ധമായാണ് ആളുകൾ കണക്കാക്കുന്നത്. ഇന്നും എത്ര കൊടിയ തണുപ്പിലും തടാകം മുഴുവന്‍ വറ്റിക്കിടക്കുകയാണങ്കിലും ഇവിടെ ഒരിടത്തു മാത്രം വെള്ളം കട്ടിയാവാതെ കിടക്കുന്നതു കാണാം.
ചൈനീസ് അതിര്‍ത്തിയില്‍ നിന്നും വെറും അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.
മണാലി
ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് മണാലി. സമുദ്ര നിരപ്പില്‍ നിന്നും 2050 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം കുളു വാലിയിലാണുള്ളത് ബിയാസ് നദിയോട് ചേര്‍ന്നു കിടക്കുന്ന ഇവിടം ഓരോ സഞ്ചാര പ്രേമിയുടേയും ബക്കറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇടം കൂടിയാണ്. ഹണിമൂണ്‍ സഞ്ചാര കേന്ദ്രം കൂടിയാണിത്. സോളാങ് വാലി, റോത്താങ് പാസ്, ഓള്‍ഡ് മണാലി തുടങ്ങിയ ഇടങ്ങളെല്ലാം ഇവിടെ നിന്നും എളുപ്പത്തില്‍ പോയി വരുവാന്‍ സാധിക്കുന്ന ഇടം കൂടിയാണ്.ഒക്ടോബര്‍ മുതല്‍ മേയ് വരെയാണ് മണാലി സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.
രൂപ്കുണ്ഡ് തടാകം
അസ്ഥികൂടങ്ങളുടെ തടാകം എന്നാണ് രൂപ്കുണ്ഡ് തടാകം അറിയപ്പെടുന്നത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകം ഹിമാലയത്തിലെ മറ്റൊരു അത്ഭുതമായാണ് കണക്കാക്കുന്നത്. നിഗൂഢതകളുടെ തടാകം എന്നുമിതിനു പേരുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 5,029 മീറ്റര്‍ ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ ഒന്ന് രണ്ട് മാസത്തിലൊഴികെ മറ്റു സമയങ്ങളിലൊക്കെ ഈ തടാകത്തിലെ വെള്ളം തണുത്തുറഞ്ഞ അവസ്ഥയിലാണ്.ജ്ഞാന്‍ഗഞ്ച്