കഴുമരം മലയാളം ചെറുകഥ ഷെഫീഖ് കൊടിഞ്ഞി

ഷെഫീഖ് കൊടിഞ്ഞിയുടെ മലയാളം ചെറുകഥ കഴുമരം വായിക്കുക.

കഴുമരം


Malayalam short story 2020

പ്രഭാകരൻ പതിവിലും സന്തോഷവാനായിരുന്നു.
രാത്രി അയാൾ ഉറങ്ങിയതേയില്ല.


എകദേശം മൂന്ന് മൂന്നരയായിക്കാണുമെന്ന് അയാൾ ഊഹിച്ചു.തൻ്റെ ഊഹം കൃത്യമാണെന്ന് പ്രഭാകരന് നന്നായി ഉറപ്പുണ്ട്.അതങ്ങനെയാണ്. ഉച്ചക്ക് കൃത്യം ഒന്നിന് മനസിൽ ഒരുമണി മുഴങ്ങുമ്പോൾ കണ്ടംഡ് സെല്ലിൻ്റെ വാതിൽ ഭക്ഷണവുമായി തുറക്കപ്പെടും.മുമ്പൊക്കെ ഇത്തരം അത്യാവശ്യങ്ങൾക്ക് തുറക്കപ്പെടുമ്പോൾ മാത്രമാണ് ജയിലറ വെളിച്ചവുമായി സംവദിക്കുന്നതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.ആദ്യമൊക്കെ ഊണ് വളരെ മോശമായിരുന്നു.ഉപ്പില്ലാത്ത കറി. കഴിച്ചാൽത്തന്നെ കല്ലും മുടിയും.''ഭ്ഭേ...........!''ഓക്വാനം വരും. ഓക്വാനിക്കുമ്പോൾ ജയിലുകളിൽ ഏമാൻമാരുടെ സ്ഥിരം പല്ലവിയുണ്ട്.''എന്താടോ നിനക്ക് ഗർഭം ഉണ്ടോ''ന്ന്. ജയിലിലെ സ്ഥിരം വളിച്ച കോമഡിയായിട്ടാണ് അതെനിക്ക് തോന്നിയിട്ടുള്ളത്.എങ്ങിനെ ജീവിച്ചയാളാണ് താൻ.ഈ നാൽപ്പത്തഞ്ച് വയസിനകം ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ചു.മനസിലേക്ക് വെളിച്ചം കടത്തിവിടാൻ ലോക സഞ്ചാരമാണ് ഒരു സഞ്ചാരിയുടെ യാത്രാകുറിപ്പിൽ വായിച്ചിട്ടുണ്ട്. വെളിച്ചമുണ്ടെങ്കിലും ഇപ്പോൾ ഇതൊരു ഇരുട്ടറയാണെന്ന് തോന്നിപ്പോകുന്നു. .മനസ്സിന് പ്രകാശമില്ലെങ്കിൽ പിന്നെ ലോകം മുഴുവനും ഇരുട്ടിൽ തന്നെയാണ്."ഈശ്വരാ....." പ്രഭാകരൻ ഒന്ന് നെടുവീർപ്പിട്ടു.അകലെ നിന്നും ഷൂസിൻ്റെ പതിഞ്ഞ ശബ്ദം.ആരോ നടന്നു വരികയാണ്. വാർഡനായിരിക്കും. രാത്രിയുടെ നിശബ്ദതയിൽ ചുവരുകളിൽ തട്ടി ശബ്ദം മുഴക്കമായി മാറിയ പോലെ.അത് കൂടിക്കൂടി വന്നു.ജയിൽ വാർഡൻ സോമസുന്ദരനാണ്.റിട്ടയർമെൻ്റിന് മാസങ്ങളേ ബാക്കിയുള്ളൂ. അട്ടപ്പാടിക്ക് അടുത്താണ് വീട്.അദ്ദേഹത്തിന് ആരാണ് 'സുന്ദരൻ' ചേർത്ത് പേരിട്ടതെന്ന് പലപ്പോഴും ആലോചിച്ച് ചിരിച്ചിട്ടുണ്ട്.ആഫ്രിക്കക്കാരെ പോലെ കറുകറുത്ത മനുഷ്യൻ. ആറടിയിലേറെ ഉയരം. ചപ്പിയ മൂക്ക്. പുറത്തേക്ക് തള്ളിനിൽക്കുന്ന പല്ലുകൾ.ചൈനക്കാരുടെ ഇറുകിയ കണ്ണുകൾ. വൈരൂപ്യമെന്ന് പറഞ്ഞാൽ ദൈവത്തിന് നിരക്കാതെ പോവും. എന്നാലും നല്ല മനുഷ്യനാണ്.അയാൾ സെല്ലിൻ്റ വാതിൽക്കലെത്തി."പ്രഭാകരാ ഇന്ന് ഉറങ്ങിയാർന്നോ?"ഇല്ല സോമേട്ടാ.ഉറക്കം വന്നില്ല. പ്രഭാകരൻ ചിരിച്ചു.പ്രഭാകരൻ വലിയ സന്തോഷത്തിലാണല്ലോ.ഇന്നത്തെ ദിവസം ഓർമ്മയില്ലേ?""ഉണ്ട്. സാർ .....അതാണെൻ്റെ സന്തോഷവും "."ഈ ജയിലിൽ എന്റെ സേവനത്തിനിടെ തൂക്കിക്കൊല്ലുന്ന മൂന്നാമത്തെ ആളാണ് പ്രഭാകരൻ.തൂക്കിക്കൊല്ലുന്ന ദിവസം ഇത്ര സന്തോഷവാനായ ഒരാളെയും ഞാൻ കണ്ടിട്ടില്ല.എല്ലാ പ്രതികളും മുട്ടുവിറച്ച് പരവശരായാണ് കഴുമരത്തിലേക്ക് നീങ്ങുക. തലേ ദിവസം അവർ കരഞ്ഞ് കരഞ്ഞ് കണ്ണ് കലങ്ങിയിരിക്കും. മരിച്ചു കഴിഞ്ഞ് ബോഡി താഴേക്കിടത്തിയാലും ആ കണ്ണുനീർ അപ്പോഴും കണ്ണിൽ വറ്റാതെ കിടക്കുന്നുണ്ടാവും.വല്ലാത്തൊരു കാഴ്ചയാണത്. മരിച്ചിട്ടും കണ്ണീർ വറ്റാതിരിക്കാൻ എന്തിനിവർ ഈ കഴുമരത്തിലേക്ക് വന്നു എന്ന് ആരാച്ചാർ രാമസാമി തമിഴ് കലർന്ന മലയാളത്തിൽ പിറുപിറുക്കുന്നത് കേട്ടിട്ടുണ്ട്. ''ഗോവിന്ദേട്ടാ...'' ഗോവിന്ദൻ പ്രഭാകരനെ നോക്കി.'ഈ ലോകത്തെ കട്ടപിടിച്ച ഇരുളിൽ കഴിയുന്നതിലും ഭേദം അങ്ങ് മരിക്കുന്നതാ. ആത്മാവ് ഈ പ്രപഞ്ചത്തിൽ പാറിപ്പറക്കണം.അങ്ങ് ദൂരെ ആകാശത്ത് രാത്രി ഒരു നക്ഷത്രമായി തിളങ്ങിയും പകൽ ഈ ലോകത്തെ മുഴുക്കെ കണ്ടും സന്തോഷിക്കണം''."പ്രഭാകരനെന്താ പറയുന്നത് ലോകം ഇരുട്ടിലെന്നോ?""അതെ....സാർ...പകൽ സൂര്യനും രാത്രി ചന്ദ്രനും ഉദിക്കുന്നൂന്നേയുള്ളൂ.മനുഷ്യ മനസ് മുഴുവൻ ഇരുട്ടിലാണ്. ആ ഇരുട്ടാണ് ലോകത്തെ മലീമസമാക്കിയത്.ജാതിയും, മതവും വർഗീയതയും. സ്നേഹം ഒട്ടും ഇല്ല.മനുഷ്യമനാസ്സിലെ ഇരുട്ട് കളയാനാണ് ഞാൻ വിപ്ലവകാരിയായത്".സോഷ്യലിസം. ഹ്യൂമാനിസം എന്നൊക്കെ കേട്ടിട്ടില്ലേ..?''"പ്രഭാകരാ.........ഇന്ന് ലോകം മുഴുവൻ പ്രഭാകരനിലേക്ക് തിരിയുന്ന ദിവസമാണ്".അനുകൂലിക്കുന്നവരും. പ്രതികൂലിക്കുന്നവരും.ഇരുകൂട്ടർക്കും അതിന് ഓരോ കാരണങ്ങളുമുണ്ടാവാം."അറിയാം സോമേട്ടാ.... അതാണീ ലോകത്തിൻ്റെ അവസ്ഥ. ഏന്തിനുപിന്നിലും ഓരോ കാരണങ്ങളുണ്ട്.ആശ്വസിക്കാൻ വേണ്ടിയെങ്കിലും ഓരോ കാരണങ്ങൾ കണ്ടെത്താറില്ലേ നമ്മളും ?.ചിലർ പ്രഭാകരൻ്റെ അന്ത്യം കൊതിക്കുന്നവർ.മറ്റു ചിലർ തൂക്കിക്കൊല്ലുന്നതിൻ്റെ ഭീകരതയോർത്ത് വിലപിക്കുന്നവർ..വെണ്ണയും ചേർത്ത് പിരിച്ചെടുത്ത ചണക്കയറ് കഴുത്തിൽ കുരുങ്ങി പിടയുന്ന നിമിഷങ്ങൾ ഭീകരമാണ്.മനസ് മന്ത്രിച്ചെങ്കിലും സോമൻ ഒന്നും മിണ്ടിയില്ല.ഈ സോമേട്ടൻ പോലും ഒരു പക്ഷേ എൻ്റെ മരണം ആഗ്രഹിക്കുന്നുണ്ടാവും അല്ലേ....ഏയ്... അങ്ങനൊന്നും ഇല്ല പ്രഭാകരനോടൊത്തുള്ള നല്ല നിമിഷങ്ങളെ ഞാൻ എന്നെന്നും ഓർത്തുവയ്ക്കും.പക്ഷേ എനിക്ക് ഒട്ടും പിടി കിട്ടുന്നില്ല.താങ്കൾക്ക് രണ്ടു ജീവൻ എടുക്കാൻ എങ്ങനെ ധൈര്യം വന്നു എന്ന്. അതും ഒരാൾ ഒരു പോലിസ് ഓഫീസർ.ഇനിയെങ്കിലും അതൊന്ന് പറഞ്ഞു കൂടെ പ്രഭാകരാ. മരിക്കുന്നേന് മുമ്പ് നിൻ്റെ നാവിൽ നിന്നും അത് ഈ ലോകത്തിന് കേൾക്കണമെന്നുണ്ട്. നീ മരിച്ചു കഴിഞ്ഞാൽ നിന്റെ ശരീരത്തോടൊപ്പം അതും മണ്ണായി മാറിയേക്കും''."സാറേ... ഞാമ്പറയാം."വെളിച്ചം കയറാത്ത മനസിനെ മാത്രമേ ഞാൻ അരിഞ്ഞു തള്ളിയുള്ളൂ. ലോറൻസിനെ ഞാൻ കൊന്നത് ശരിയാണ്. അവൻ ജനകീയനാണ്.അവൻ സ്വന്തം മകളെ പീഢിപ്പിച്ചില്ലേ. പതിനാല് വയസല്ലേ ആ കുഞ്ഞിന്..പരാതി പറയാൻ ആരുമില്ലാതെ അവൻ രക്ഷപ്പെട്ടു. ഓവുപാലത്തിനടിയിൽ മൊയ്തീന്റെ മകളെ കടിച്ചു പറിച്ച് കൊന്നത് ആ ചെന്നായ തന്നെ ആയിരുന്നു. നിയമത്തിന്റെ പഴുതുകൾ അവന് രക്ഷയായി.സാബുവിൻ്റെ മകളേയും അവൻ കണ്ണ് വെക്കുന്നുണ്ടായിരുന്നു അവൻ.ഞാങ്കണ്ടതാ എന്റെ ഈ കണ്ണുകൊണ്ട്. ഒരു കാലു പോലുമില്ലാത്ത ആ കൊച്ചിനെ". ആ നരഭോജിയെ പിന്നെ ഞാനെന്തു ചെയ്യണം?പറ"പ്രഭാകരൻ വികാരാധീതനായി."അതിനൊരു കാരണമുണ്ടെന്നു വെയ്ക്കാം.പക്ഷേ എന്തിനാണ് എസ്.പി കാർത്തികേയനെ വണ്ടിയിടിച്ചു കൊന്നത്?"."അതിനും ഒരു കാരണമുണ്ട്'.പ്രഭാകരൻ ഒന്നു നിർത്തി. പിന്നെ തുടർന്നു. '' കാർത്തികേയൻ ഐ.പി.എസുകാരനാണ്. നിയമപാലകൻ നിയമം ലംഘിക്കേണ്ടവനല്ല.ചെമ്പ്രത്തോട്ടെ കലാപമില്ലേ... അതിൻ്റെ സൂത്രധാരൻ അവനായിരുന്നു. അവനും കൂട്ടർക്കും അതിൽ സാമ്പത്തിിക നേട്ടമുണ്ടായിരുന്നു.പകൽ രക്ഷകനും ഇരുട്ടിന്റെ മറവിൽ ചെകുത്താനുമായപ്പോൾ ആ നായിൻ്റെ മോനെ ഞൻ ഇല്ലാതാക്കി".പ്രഭാകരൻ വികാരത്താൽ കിതച്ചു.''പ്രഭാകരാ.കൂൾ ഡൗൺ...കൂൾ ഡൗൺ...സമയം പോകുന്നു. ഇന്നേ ദിവസം നമുക്ക് സമയം പ്രത്യേേകം ഷെഡ്യുൾ ചെയ്തിട്ടുണ്ട്.വാ പല്ലുതേക്കണം. ചുടുവെള്ളത്തിൽ കുളിക്കണം.അതുകഴിഞ്ഞുവേണം കഴുമരത്തിലേക്ക് കയറാൻ. പ്രഭാകരൻ ഒന്നും മിണ്ടിയില്ല. തല താഴ്ത്തി ഇരുന്നു.''പ്രഭാകരാ നീ കരയാണോ...ഇത്രയുംനേരം ആവേശത്തോടെ സംസാരിച്ച നിന്റെ ധൈര്യമെല്ലാം എവിടെ?''സെല്ലിൻ്റെ സിമൻറു തറയിൽ പ്രഭാകരന്റെ കണ്ണിൽനിന്നും രണ്ടു തുള്ളി കണ്ണീർ വീണുടഞ്ഞു.

കഴുമരത്തിന് താഴെ എത്തിയപ്പോൾ പ്രഭാകരൻ നിർവികാരനായിരുന്നു. അയാളുടെ കൈകൾ കറുത്ത ചരടുകൊണ്ട് പിന്നിലേക്ക് ബന്ധിച്ചു.കറുത്ത ഗൗണിട്ട ജഡ്ജ് കുറ്റപത്രം വായിച്ചു കേൾപ്പിച്ചു.പ്രഭാകരന്റെ തലയിലൂടെ കറുത്ത തുണി കൊണ്ടുള്ള സഞ്ചി മൂടി.ഒരു നിമിഷം അയാൾ ഓർത്തു.എല്ലാം കറുപ്പ്.ഇരുട്ടാണ് മരണം.ഇരുട്ടിനും നിറം കറുപ്പ്.ആരാച്ചാർ കയർ കഴുത്തിൽ കുരുക്കി.താടിയെല്ലുകൾ കോച്ചുന്നപോലെ.കാലുകൾ വിറയ്ക്കുന്നു. കണ്ണുകൾ ഇറുക്കിയടച്ചു.കണ്ണും മനസും... എങ്ങും ഇരുട്ട്.ജീവിതത്തിനും മരണത്തിനും ഇടയിലും കൂരിരുട്ട്.. .ലിവർ വലിക്കുന്ന ശബ്ദം.അയാളുടെ ശരീരം നിലവറയിലേക്ക്.താഴ്ന്നു. കയറിൽ കിടന്നാടി.അവസാനമായി ആ ശരീരം ഒന്നുകൂടി പിടഞ്ഞു.


നിങ്ങളുടെ രചനകൾ ഞങ്ങൾക്ക് അയച്ചു തരിക ഞങ്ങൾ പ്രസിദ്ധീകരിക്കാം ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളെ ബന്ധപ്പെടുക ഇവിടെ ക്ലിക്ക് ചെയ്യുക


Malayalam short story 2020

പ്രകൃതിയെക്കുറിച്ചുള്ള മലയാള കഥ
 മഴയെക്കുറിച്ചുള്ള മലയാള കഥ
 സൗഹൃദത്തെക്കുറിച്ചുള്ള മലയാള കഥ
 ഓണത്തെക്കുറിച്ചുള്ള മലയാള കഥ
 കൊറോണയെക്കുറിച്ചുള്ള മലയാള കഥ
 പ്രണയത്തെക്കുറിച്ചുള്ള മലയാള കഥ
 കുട്ടികൾക്കുള്ള മലയാള കഥ-യൂട്യൂബ്
 വായനയ്ക്കുള്ള മലയാള കഥ
 മലയാള നടി കഥ
 എന്റെ സ്റ്റോറി മലയാളം സിനിമയിലെ നടി
 സ്റ്റോറി മലയാളം പിഡിഎഫിൽ
 മലയാളത്തിലെ കഥ
 മലയാള ഫെയറി കഥകളിലെ കഥ
 സ്റ്റോറി മലയാളം വലപ്പൊട്ടുക്കൽ പോസ്റ്റിൽ
 വായിക്കാൻ മലയാളത്തിലെ കഥ
 സ്റ്റോറി മലയാളത്തിൽ പുതിയത്
 സ്റ്റോറി മലയാളം വീഡിയോയിൽ
 രേഖാമൂലം മലയാള കഥ
 ക്രിസ്ത്യൻ ഗാനങ്ങൾക്ക് പിന്നിലെ കഥ
 മലയാളം സിനിമ ജോസഫിന്റെ കഥ
 മലയാള സിനിമയുടെ കഥ ishq
 കുട്ടികൾക്കുള്ള മലയാളം സ്റ്റോറി പിഡിഎഫ്
 മലയാളത്തിൽ നിന്നുള്ള കഥ
 കുട്ടികൾക്കുള്ള മലയാള കഥ-യൂട്യൂബ് ഇംഗ്ലീഷ്
 മലയാള രാജകുമാരിയിലെ കഥ
 മലയാളം മൂവി ലൂസിഫറിനുള്ളിൽ മറഞ്ഞിരിക്കുന്ന കഥ
 മലയാളത്തിന്റെ കഥ
 സിൻഡ്രെല്ലയുടെ മലയാളം കഥ
 മലയാളം സിനിമയുടെ കഥ 9
 മലയാളം മൂവി ലൂസിഫറിന്റെ കഥ
 മലയാളം മൂവി ജൂണിന്റെ കഥ
 മലയാള സിനിമ ഹെലന്റെ കഥ
 വായിക്കാൻ മലയാള കഥ
 സ്റ്റാൻഡ് അപ്പ് മലയാള സിനിമയുടെ കഥ

 ധാർമ്മികതയോടെയുള്ള മലയാള കഥ

Post a comment

0 Comments