കൊറോണ കാലം ചെറുകഥ ഷെഫീഖ് ഒളവണ്ണ

ഷെഫീഖ് ഒളവണ്ണയുടെ മലയാളം ചെറുകഥ മൊബൈൽ ഇല്ലാത്ത കൊറോണക്കാലം

മൊബൈൽ ഇല്ലാത്ത കൊറോണക്കാലം
Malayalam short story 2020


ഇന്ന് തീയതി 04-04-2020, ഇന്നത്തെ അവസ്ഥ ഇങ്ങനെ ....

ആ ദിവസത്തെ കുറിച്ചവൻ എഴുതാൻ തുടങ്ങി......പതിയെ ഉറക്കം തെളിഞ്ഞു. കണ്ണ് തുറന്നു സമയം എത്ര ആയി എന്ന് നോക്കാൻ മൊബൈൽ ഇല്ലാത്തതിനാൽ ഡൈനിങ് ഹാളിലെ ക്ലോക്കിനെ അവലംഭിക്കേണ്ടി വന്നു. സമയം 9:30, ലോക് ഡൗൺ ആയതു കൊണ്ടും പ്രത്യേകിച്ച് ഒരു പണിയും ഇല്ലാത്തത് കൊണ്ടും കൈയും കാലും നീട്ടി വീണ്ടും നിവർന്നു കി ടന്നു. നിരന്തരമായ അമ്മയുടെ വിളി കേട്ടാണ് പിന്നെ ഉണർന്നത്. അപ്പോൾ സമയം 11:45 ആയിരുന്നു. ചായ കുടിച്ചു പത്രം നോക്കി കുറേനേരം കൊലായിൽ ഇരുന്നു. അപ്പോഴാണ് സാധനങ്ങൾ വാങ്ങാൻ അമ്മ കടയിലേക്ക് പറഞ്ഞു വീട്ടത്. നടന്നു കടയിലെത്തി സാധനങ്ങൾ വാങ്ങാൻ തുടങ്ങിയപ്പോൾ ചിലതൊന്നും ഓർമ വരുന്നില്ല. വിളിച്ച് ചോദിക്കാൻ മൊബൈൽ ഫോൺ ഇല്ല കംപ്ലയിന്റ് ആയിട്ട് രണ്ടു ദിവസമായി. വീട്ടിലെത്തി കടലാസിൽ സാധനങ്ങൾ കുറിച്ചു വെച്ച് വീണ്ടും കടയിൽ പോയി വരേണ്ടി വന്നു. എന്തായാലും കുറച്ച് സമയം പോയതറിഞ്ഞില്ല. കുളിയും ഭക്ഷണം കഴിച്ച് കഷ്ടിച്ച് സമയം 2 മണി വരെ ഒപ്പിച്ചു. പിന്നേയും ഒരു ചോദ്യം ഇനി എന്ത് ചെയ്യും?... മൊബൈൽ ഉള്ളപ്പോൾ ഉച്ചയ്ക്ക് ഒരു സിനിമ മസ്റ്റായിരുന്നു. അല്ലങ്കിൽ പബ്ജിയോ, പെസ്സോ, കളിച്ചിരിക്കും. വീട്ടിലാണേൽ ടി വി യും ഇല്ല. ഇതിപ്പോ ബോറടിച്ചിട്ട് വല്ലാത്ത അസ്വസ്ഥത. ഉച്ചക്കാണേൽ ഉറങ്ങി ശീലം ഇല്ലാത്തതിനാൽ കിടന്നിട്ടും ഉറക്കം വരുന്നില്ല. നേരം പോക്കാനാണേൽ കൊച്ചനുജനോ അനുജത്തിയോ ഇല്ല, ഒറ്റ മകനായിപ്പോയി. പിന്നെ ഒന്നും നോക്കിയില്ല അമ്മ മുമ്പ് പറഞ്ഞിരുന്ന ഓരോ പണിയും ചോദിച്ചു വാങ്ങി ചെയ്യാൻ തുടങ്ങി. ആദ്യമായി ഞാൻ ഒരു തേങ്ങ വരെ ഒറ്റക്ക് പൊളിച്ചു. അങ്ങനെ ഓരോ പണിയെടുത്ത് സമയം 6 മണി വരെ ഒപ്പിച്ചു. എന്നെ കൊണ്ട് വീട്ടിൽ ഉപകാരം ഉണ്ടായി എന്ന് അമ്മ ആദ്യമായി പറഞ്ഞത് അപ്പോഴാണ്. രാത്രിയിൽ അച്ഛനും അമ്മയോടുമൊത്ത് സംസാരിക്കാൻ അന്ന് സമയം മതിയാകാതെ വന്നു. മുമ്പുണ്ടായിരുന്ന പോലെ 24 മണിക്കൂറും മൊബൈലിൽ കുത്തിയിരുന്നോ നീയ് എന്ന ശകാര വാക്ക് അച്ഛനിൽ നിന്നും ഞാൻ ഇന്ന് കേട്ടില്ല. ഭക്ഷണം കഴിച്ച് റൂമിലേക്ക് പോയപ്പോൾ അമ്മ ചോദിച്ചു. എന്താ മോനെ...മൊബൈൽ ഇല്ലാത്തതു കൊണ്ട് ഇന്ന് നേരത്തെ ഉറങ്ങിക്കൂടെ...."ഇപ്പൊ ഉറങ്ങാം അമ്മേ ഞാനീ "മൊബൈൽ ഇല്ലാത്ത എന്റെ ഈ കൊറോണക്കാല"ത്തെ കുറിച്ചൊന്ന് ഡയറിയിൽ കുറിക്കട്ടെ .....ഡയറി പിടിച്ചിരിക്കുന്ന അവൻ അമ്മക്ക് മറുപടി നൽകി അതും ഡയറിയിൽ കുറിച്ചിട്ടു .....


നിങ്ങളുടെ രചനകൾ ഞങ്ങൾക്ക് അയച്ചു തരിക ഞങ്ങൾ പ്രസിദ്ധീകരിക്കാം ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളെ ബന്ധപ്പെടുക ഇവിടെ ക്ലിക്ക് ചെയ്യുക

Malayalam short story 2020മലയാള നോവലുകൾ, മലയാള പ്രണയകഥകൾ പിഡിഎഫ് ഡ download ൺലോഡ്, മലയാളം കുട്ടികളുടെ കഥ ഓഡിയോ, മലയാളം ചെരുക്കത്ത, മലയാള പുസ്തകങ്ങൾ ഓൺലൈനിൽ എങ്ങനെ വായിക്കാം, കഥപറച്ചിൽ മത്സരത്തിനുള്ള മലയാളം ധാർമ്മിക കഥകൾ 2017, മലയാളം കഥ, മലയാളം മോട്ടിവേഷണൽ ബുക്കുകൾ   മലയാളം ചെറുകഥാ സംഗ്രഹം  മലയാള ചെറുകഥ അവലോകനം, മലയാള ചെറുകഥ എങ്ങനെ പ്രസിദ്ധീകരിക്കാം

Post a comment

0 Comments