മാരിയമ്മ(ഇരുളും വെളിച്ചവും) മലയാളം കഥ സദ്ദാം ഹുസൈൻ ഇടത്തിൽ

മാരിയമ്മ(ഇരുളും വെളിച്ചവും)  മലയാളം കഥ സദ്ദാം ഹുസൈൻ ഇടത്തിൽ

മാരിയമ്മ(ഇരുളും വെളിച്ചവും)
Mariyamma malayalam short story by sadham hussain vidathil 2020


ടാ കുഞ്ഞോനേ നീ ഇതുവരെ എണീറ്റില്ലേ,

നീയൊന്ന് മാരിച്ചേച്ചീടെ വീട്ടിൽപോയി മുരിങ്ങയില വാങ്ങിയേച്ചും വാ....ദാ ഇങ്ങനാണ് എന്റെ എല്ലാ ദിവസവും തുടങ്ങുന്നത്.......

കിടക്കപ്പായീന്ന് എണീറ്റ് മുരിങ്ങയില വാങ്ങി വന്നിട്ട് വീണ്ടും കിടക്കാമെന്ന മോഹം ഉമ്മ തെറ്റിച്ചുകളഞ്ഞു.....

ഇന്നത്തെ ദിവസം പണിയോടുപണിതന്നെയാണ്.

ഈ ലോക്ക്ഡൗൺ എനിക്കെന്താ ബാധകമല്ലേ..


ശെടാ.....


ഓരോ ദിവസവും ഓരോ ചിന്തകളുമായി ഉണരും

എന്നിട്ടോ......

അവസാനം വൈകുന്നേരംവരെ റേഷൻപീടിക മുതൽ അരിമില്ലുവരെ അലഞ്ഞുതിരിയുന്ന അവസ്ഥയാണ്.....

ഒന്നുകിൽ ഉമ്മാക്കുവേണ്ടി അല്ലെങ്കിൽ തറവാട്ടിലേക്ക് അതുമല്ലെങ്കിൽ അമ്മായീടെ വീട്ടിലേക്ക്

ഇതൊന്നുമല്ലെങ്കിൽ വല്ല അടക്കാ പറിയോ

കശുവണ്ടി പെറുക്കാൻ കുന്നിൻ മുകളിൽ പോവാനോ ഉണ്ടാവും......

മടുത്തുതുടങ്ങി ശരിക്കും.....

നിങ്ങൾക്കൊക്കെ കശുവണ്ടി പെറുക്കലെന്നുകേട്ടാൽ ഉത്സാഹമുണ്ടാകുമെന്നെനിക്കറിയാം.......

അത് ജോലിയായി ചെയ്തുനോക്കണം

അപ്പൊ അതങ്ങു മാറിക്കിട്ടും.....

യേത്......

ആ വിചാരം .....ഹാ അതൊക്കെ വിട്

ഞാനതൊന്നുമല്ല പറയാൻ പോവുന്നത്

ഒരു വില്ലന്റെ കഥയാണ് ഒരു നായികയുടെയും ..

നോക്കണ്ട വില്ലൻ ഞാൻ തന്നെയാണ്.......

ഉണരുമ്പോ കാണുന്ന സ്വപ്നങ്ങളൊക്കെ ഫലിക്കുമെന്നു വെറുതെപറയുന്നതാണോ എന്നെനിക്കറിയില്ല

എന്നാലും അന്ന് ഞാനൊരു വേണ്ടാത്ത സ്വപ്നം കണ്ടു ..

Mariyamma malayalam short story by sadham hussain vidathil 2020


കിടക്കുമ്പോൾ അരുതാത്തത് ഓർത്തുകിടന്നാലാണ് ഉണരുമ്പോ അരുതാത്തത് കണ്ടുകൊണ്ടുണരുന്നതെന്ന് പണ്ട് വല്യുമ്മ പറയുമായിരുന്നു......

അതോണ്ട് കുറെ ദിക്‌റും ദുആയും കഴിഞ്ഞേ ഉറങ്ങാൻ സമ്മദിക്കുമായിരുന്നുള്ളൂ.......

വല്യുമ്മയുടെ കാലത്തിനുശേഷം അതൊക്കെ കാറ്റിൽപറന്നുപോയെന്നുപറയാം....

അല്ലെങ്കിൽ പറത്തിക്കളഞ്ഞെന്നും പറയാം.....അല്ലേലും ചെറുപ്പത്തിലെ ഭക്തിയും ഈശ്വരനും പിന്നെ തിരിച്ചുവരുന്നത് വയസ്സായിട്ടാണ് ആരോഗ്യമുള്ളപ്പോ ദൈവം ദൈവത്തിന്റെ വഴിക്കും നമ്മൾ നമ്മളുടെ വഴിക്കും എന്നാണല്ലോ ഒരുവിധമെല്ലാ ആളുകളുടെയും അവസ്ഥ.....

ശെടാ ഞാൻ പറഞ്ഞുപറഞ്ഞു റൂട്ടുമാറിയാണ് പോവുന്നതല്ലേ.....പറയാൻ വന്നതൊക്കെ ഒറ്റയടിക്കങ്ങനെ പറയാൻ മനസ്സനുവദിക്കുന്നില്ല അതുകൊണ്ടാണ് ഇങ്ങനെ ചുറ്റിവളഞ്ഞുപോവുന്നത്......

കാരണം നാട്ടിലെ മര്യാദരാമനായ നാട്ടുകാരുടെ നല്ലവനായ ചെക്കനെ അവൻതന്നെ എങ്ങനെയാണ് മോശക്കാരനാക്കുന്നത്.....

മറ്റാരുമറിയാതെ മണ്ണടിയുന്നതൊക്കെ മാന്തിപുറത്തെടുക്കുന്നത് ആർക്കുവേണ്ടിയാണോ ആവോ......അന്ന് സ്വപ്നം കണ്ടത് മാരിച്ചേച്ചിയെയാണ്......

മാരിച്ചേച്ചിയെ കാണാൻ വല്യ തെറ്റൊന്നുമില്ല

കറുത്ത പനനീർ പൂവുപോലെയാണ് മാരിച്ചേച്ചി എന്നുപറയാനാണെനിക്ക് തോന്നുന്നത്.....

എന്നെക്കാൾ ഇത്തിരി പൊക്കമുള്ള

അത്യാവശ്യം ആരോഗ്യമൊക്കെയുള്ള മാരിച്ചേച്ചിയേ അന്നാദ്യമായി ഞാൻ ഞാൻ മറ്റൊരു കണ്ണിലൂടെ നോക്കി ..

നേരത്തെ പറഞ്ഞില്ലായിരുന്നോ ഓരോ ദിവസവും തുടങ്ങുന്നത് എങ്ങനെയാണെന്ന്....ഹാ കുറച്ചുദിവസം അങ്ങനെ ചിന്തകളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയിരിക്കുകയാണ്‌ കൗമാരക്കാരനായ ഞാൻ.....

മാരിച്ചേച്ചി എന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നെനിക്കറിയില്ല .

ഞാൻ ഇങ്ങനെ വശപിശകായി നോക്കുന്നത് ചേച്ചിക്കറിയുമോ എന്നും ഒരു പിടുത്തമില്ല.....

ആകെ കൺഫ്യൂഷനായപ്പോഴാണ് ഞാനെന്റെ കൂട്ടുകാരനോട് കാര്യം പറഞ്ഞത് .."നീ മുട്ടി നോക്കടാ"...അവന്റെ ആ ഒരൊറ്റ ബലത്തിലാണ് ഉപേക്ഷിക്കേണ്ടിയിരുന്ന ചിന്തയെ വീണ്ടും ആളിക്കത്തിച്ചത്....

അല്ലെങ്കിലും സ്വന്തം തെറ്റുകളെ ആരും സമ്മതിക്കില്ലല്ലോ

മറ്റുള്ളവരുടെ തലയിലിട്ടുകൊടുന്നവരല്ലേ നമ്മളെല്ലാവരും.....

Mariyamma malayalam short story by sadham hussain vidathil 2020


എന്തിനെങ്കിലും പോവുമ്പോൾ "എന്തെങ്കിലും കണ്ണിന് മധുരമായി" കാണണേ എന്നുള്ള ചിന്താഗതിയും

എന്തൊണെങ്കിലും കാരണമുണ്ടാക്കി പോയിരിക്കലും പതിവായപ്പോ ഉമ്മ ചേച്ചിയോട് പറഞ്ഞത് ഞാൻ കേട്ടു .

അഭിയില്ലാത്തേന്റെ സങ്കടം കുഞ്ഞോൻ തീർക്കൂന്ന് ഞാമ്പറഞ്ഞതല്ലേ ഇപ്പെന്തായി ..

ചേച്ചി അതുകേട്ടപ്പോ വെളുക്കനെയൊന്നു ചിരിച്ചു ..

മാരിച്ചേച്ചി ചിരിക്കൂന്നേ

കാണാൻ നല്ല അഴകാണ് .

ഞാനെന്നല്ല ആരായാലും അത് നോക്കി നിന്നുപോവും..അന്ന് മുറ്റമടിക്കുമ്പോ ഞാൻ അവിടേക്ക് കേറിചെന്നത് മനഃപൂര്വമായിരുന്നു .

എന്റെ നോട്ടം ചേച്ചിയുടെ മാറിടത്തിലേക്കായതും മനഃപൂര്വമായിരുന്നു.

ചേച്ചിയെന്നെ ശ്രദ്ധിച്ചതും ഞാൻ കണ്ണുവലിച്ചുകളഞ്ഞു..

എന്താടാ എന്ന് ചോതിച്ചപ്പോ

തലേന്നത്തെ ഭക്ഷണം വരെ തികട്ടിവന്നതായി തോന്നി ..

ഒന്നുമില്ലേച്ചീ എന്ന് പറഞ്ഞ് അപ്പൊത്തന്നെ ഇറങ്ങിപ്പോന്നു ..

പിറ്റേന്നും ചേച്ചിക്ക് ഭാവമാറ്റമൊന്നുമില്ലാരുന്നു

അത് മൊത്തം കൂട്ടുകാരനോട് പറഞ്ഞപ്പോ

അവൻ എനിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു ..

എടാ പൊട്ടാ എന്തുകൊണ്ടാ ചേച്ചി ആരോടും പറയാത്തത് എന്നാ നീ വിചാരിക്കുന്നെ ...ഹാ അതങ്ങനെയാണ് ..നിനക്കിതിനെപ്പറ്റി ഒന്നും അറിയാഞ്ഞിട്ടാണ്

നീ കണ്ണെടുക്കാതെ ഒന്നുകൂടെ നോക്കിയാൽ നിനക്കതിന്റെ ഗുട്ടൻസ് മനസിലാവും ..

ശരിക്കും അവനെന്നെ പിരികേറ്റി വിട്ടത് അന്നാണ്....

അന്നുറങ്ങുമ്പോൾ മുഴുവൻ

മാരിച്ചേച്ചിയെ സ്വപ്നം കാണണേയെന്നു പിശാചിനോട് പ്രാർഥിച്ചാണ് കിടന്നത് ..മനുഷ്യർ പിശാചിനെയിഷ്ട്ടപെടുന്നത് കൗമാരത്തിലാണ് എന്നാണ് എനിക്കുതോന്നുന്നത് ..വികലമായ ചിന്താഗതികളും വികലമായ കൂട്ടുകെട്ടുകളെയും ന്യായീകരിക്കാൻ പിശാചിനേക്കാൾ നല്ലൊരു കൂട്ടുകാരനുണ്ടാവില്ല ..

ബീഡിയും സിഗരറ്റും മുതൽ കള്ളും കഞ്ചാവും വരെ എന്തിനും പിശാചിന് അതിന്റേതായ ന്യായങ്ങളുണ്ട് ..

എപ്പോഴും അവനെന്റെ ചെവിയിൽ ഓതിത്തരുന്ന മന്ത്രം ജീവിതം നമ്മുടെയിഷ്ടമാണ്

നാട്ടുകാര് തെണ്ടികൾക്കും തലനരച്ച കാരണവർ കിഴവന്മാർക്കും അതിൽ റോളൊന്നുമില്ലെന്നായിരുന്നു ..

പോരാത്തതിന് ചെറിയൊരുപദേശവും തരുംനിനക്ക് അറിയുമോ അവരുടെ ഒക്കെ ചെറുപ്പത്തിൽ അവര് നമ്മളെക്കാൾ വലിയ കൂറകളാടാഅന്ന് സ്വപ്നം കണ്ടത് പാമ്പുകളെയാണ്....

പാമ്പ് സത്യത്തിൽ നല്ല സ്വപ്നമാണെന്നാണ് പണ്ടുള്ളവർ പറയാറ് .

കെട്ടുപിണഞ്ഞും ഫണം വിടർത്തിയും നിൽക്കുന്ന മൂർഖൻ പാമ്പുകളെയും

ഒരുപാട് പാമ്പിൻ കുഞ്ഞുങ്ങളെയും കണ്ട് ഞെട്ടിയുണർന്നപ്പോൾ ഉമ്മയുടെ വിളി കേട്ടു......കുഞ്ഞോനേ നീ ....ബാക്കി ഞാൻ പറയാതെ നിങ്ങൾക്കറിയാമല്ലോ .

മുഖം കഴുകി മാരിച്ചേച്ചിയുടെ വീട്ടിലേക്ക് നടക്കുമ്പോൾ കെട്ടുപിണഞ്ഞുകിടക്കുന്ന മൂർഖൻ പാമ്പുകളെയാണെനിക്കോർമ്മവന്നത്....വായിലെ ഉമിനീർ വിഷമാണെന്ന് തോന്നിയപ്പോൾ മുറ്റത്തേക്ക് തുപ്പിക്കളഞ്ഞു......എന്താണോ പ്രതീക്ഷിച്ചത് അതാണ് സംഭവിച്ചതും....എന്താണോ കാണാൻ ആഗ്രഹിച്ചത് അതാണ് കണ്ടതുംമാരിച്ചേച്ചിയുടെ മാറിടങ്ങളിലേക്ക് നോക്കിനിൽക്കുന്ന എന്നോട് വീണ്ടും അതേ ചോദ്യമാണ് ചോദിച്ചതുംഎന്താടാ നോക്കുന്നത്

എവിടേക്കാടാ നോക്കുന്നെ.......തിരിച്ചു ചോദിക്കാൻ ഞാനും മടിച്ചില്ല

എന്താ നോക്കിയാൽ ?.നീ എന്തുകാണാനാ നോക്കുന്നത് ...?മാരിച്ചേച്ചിയുടെ കണ്ണുകളിലെ തീഷ്ണത എനിക്ക് മനസിലാക്കാൻ പറ്റുന്നില്ലഎന്താണവർ ഉദ്ദേശിക്കുന്നത്വിറച്ചുകൊണ്ട് ഞാനെന്റെ വിഷം തുപ്പാൻ തുടങ്ങിഎനിക്കൊന്നു തൊടണംഹാ അതാണോ ..വാ....മുന്നോട്ടുവരുന്ന മാരിച്ചേച്ചിയെ തടുക്കാനോ

എന്തെങ്കിലും പറയാനോ എനിക്ക് കഴിഞ്ഞില്ല .എന്റെ കാലുകൾ ഭൂമിയിലേക്ക് താഴ്ന്നുപോയിരിക്കുന്നു .ചതുപ്പിലകപ്പെട്ട മൃഗത്തെ നിങ്ങൾ കണ്ടിട്ടുണ്ടോ ?ജീവിതത്തിന്റെയും മരണത്തിന്റെയും ഇടക്കുള്ള അതിന്റെ അവസ്ഥ വളരെ ദയനീയമാണ്

ഏറെക്കുറെ ഞാൻ അനുഭവിച്ചതും അതുതന്നെയായിരുന്നു ..മാരിച്ചേച്ചി എന്നെ ചേർത്തുപിടിച്ചപ്പോൾ എന്റെ മുഖം അവരുടെ മാറിടങ്ങളുടെ ഇടയിലേക്ക് അമർന്നുപോയിനീ എന്റെ ഹൃദയമിടിക്കുന്നത് കേൾക്കുന്നുണ്ടോഉം


Mariyamma malayalam short story by sadham hussain vidathil 2020

അതിലൊരമ്മയുടെ ലാളിത്യം നീ മനസിലാക്കാതെപോയതെന്താണ് ..കുഞ്ഞോനേ ...ഉം ..നിനക്ക് ഉമ്മ അഭിയെപ്പറ്റി പറഞ്ഞുതന്നിട്ടുണ്ടോ?ഉംഅഭി ഉണ്ടായിരുന്നെങ്കിൽ

നിന്നോടൊപ്പം നിന്റെ വീട്ടിലോ അല്ലെങ്കിൽ ഇവിടെയോ നിന്ന് രാവിലത്തെ ചായകുടിക്കുന്നുണ്ടാവും ല്ലേ......സൈനബ അവനാരായിരിക്കും ..?ഉമ്മ .അവൻ മരിച്ചതിനുശേഷം എനിക്കൊരിക്കലെ പാലൂട്ടാൻ തോന്നിയിട്ടുള്ളൂ......

അന്ന് സൈനബ എന്റെ കയ്യിലേക്ക് നിന്നെ വച്ചുതരുമ്പോൾ മുലപ്പാലിനേക്കാൾ കൂടുതൽ കണ്ണുനീര് വന്നിട്ടുണ്ട്.....നീയൊന്നുകൂടെ അതൊന്ന് നുകരേണ്ടിയിരിക്കുന്നു ..

ഞാൻ നിനകമ്മയായിരുന്നാലും നീയെനിക്ക് മകനല്ലാതായിരിക്കുന്നുഎന്റെ ഹൃദയതാളത്തിൽ നീയെനിക്കിന്നുമെന്റെ അഭിമോൻ തന്നെയാണ് ..നിനക്കിതിൽനിന്നു കാമമോ മോഹമോ സ്നേഹമോ വലിച്ചെടുക്കാൻ കഴിയുന്നതെന്ന് നോക്ക് ..എന്റെമാറിടങ്ങൾ ചുരത്താതെ ചുരത്തുന്നതിലെന്തെങ്കിലും കലർപ്പുകഴിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ഞാനതിൽ തെറ്റുകാരിയാണ്എന്റെ മകനെന്നിലെ മാറിടങ്ങളെ മുഴുപ്പിനെ തിരഞ്ഞിട്ടുണ്ടെങ്കിൽ ഞാനതിൽ തെറ്റുകാരിയാണ്നിന്റെ ചുവടുകളിലെവിടെയെങ്കിലുമൊന്നു പിഴച്ചിട്ടുണ്ടെങ്കിൽ ഞാനതിനുത്തരംപറയേണ്ടവളാണ്എന്റെ വിയർപ്പുതുള്ളികളും കണ്ണുനീരും ആ മാറിടങ്ങളെ നനയിക്കുമ്പോഴും എന്റെ ഹൃദയതാളം പേമാരിയിൽ നിന്നു പെയ്തിയിഞ്ഞ തുള്ളികളായി തീരുമ്പോഴും

മാരിയമ്മക്ക് മാറ്റമൊന്നുമില്ലായിരുന്നു....നിർവികാരമായോ അതോ നിത്യതയിലെവിടെയോ നിന്നുകൊണ്ടോ ഇരുളിൽനിന്നും ഒരു ചിരാതിന്റെ വെളിച്ചം എന്റെ ഹൃദയത്തിലേക്ക് പകർന്നുതരുമ്പോൾ ഞാനെന്ന കുഞ്ഞ് പുനർജനിക്കുകയായിരുന്നു ..നിഴലുകളില്ലാത്ത നിലാവിനെ നോക്കി

ഇടറിയ കണ്ഠത്തിൽ നിന്നും എന്റെ ശബ്ദം പതിയെ പുറത്തേക്കൊഴുകിഅവസാനത്തെ വിഷത്തുള്ളിയും തീർന്നു വരണ്ടുപോയ തൊണ്ടയിലൂടെ ആദ്യമായൊഴുകിയ വിളിക്ക് മരണംവരെ മധുരമായിരുന്നു ...മാരിയമ്മേ......സദ്ദാം ഹുസൈൻ ഇടത്തിൽനിങ്ങളുടെ സൃഷ്ടികൾ അയക്കുക ഞങ്ങൾ അത് പ്രസിദ്ധീകരിക്കാം ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളെ ബന്ധപ്പെടുക ഇവിടെ ക്ലിക്ക് ചെയ്യുക

Post a comment

0 Comments