പി എസ് സി: ഉദ്യോഗാർഥികളുടെ ഭാവി പ്രതിസന്ധിയിൽ

പി എസ് സി ഉദ്യോഗാർഥികളുടെ ഭാവി പ്രതിസന്ധിയിൽ ആക്കുമ്പോൾ


Psc job updates in 2020

ഒരു ജോലിയെന്നത് മിക്കവരുടെയും സ്വപ്നമാണ്. എങ്ങനെയെങ്കിലും മാന്യമായ ജോലി കണ്ടെത്തി നന്നായി ജീവിക്കണം എന്നു ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും അതുകൊണ്ട് തന്നെ നമ്മുടെ എല്ലാവരുടെയും വലിയ ഒരു ലക്ഷ്യവുമാണ് ജോലി എന്നത്. 
പലർക്കും ആഗ്രഹം ഉണ്ടായാലും പരിശ്രമിച്ചാലും ജോലി ലഭിക്കാതെ പോകാറുണ്ട്. ഒരു ജോലി ലഭിക്കാൻ വർഷങ്ങളോളം കാത്തിരുന്നു കഠിനമായി പരിശ്രമിച്ചാലും നമ്മളിൽ പലർക്കും ജോലി ലഭിക്കാറില്ല. എന്നാൽ അതേ സമയം ഒരു പരിശ്രമവും പഠനവും ഇല്ലാതെ പലർക്കും ജോലി ലഭിക്കുന്നുമുണ്ട്. 
പറഞ്ഞു വരുന്നത് പി എസ് സി യെ കുറിച്ചു തന്നെ ആണ്. പലരുടെയും ആഗ്രഹമാണ് ഒരു ജോലി എന്നത്. പക്ഷെ പലതരത്തിലും പരിശ്രമിച്ചിട്ടും അവർക്ക് ജോലി എന്ന ആഗ്രഹം സഫലമാക്കാൻ കഴിയുന്നില്ല എങ്കിലോ.

നാനൂറോളം റാങ്ക് ലിസ്റ്റുകളിലായി നിയമനം കിട്ടാതെ കാത്തിരിക്കുന്ന പതിനായിരകണക്കിന് തൊഴിൽ അന്വേഷകരുടെ സർക്കാർ ജോലിയെന്ന സ്വപ്നത്തിനു മേൽ കരിനിഴൽ വീഴ്ത്തി റാങ്ക് ലിസ്റ്റുകളുടെ കാലാവധി പൂർത്തിയാവുകയാണ്. പുതിയ തസ്തികകൾ സൃഷ്ടിക്കാതെ ചെലവ് ചുരുക്കൽ പ്രഖ്യാപിച്ചവർ സംസ്ഥാന ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ 4 ഉദ്യോഗസ്ഥരെ നിയമിച്ചത് 12.36 ലക്ഷം രൂപയ്ക്കാണ്. 
ഐ.ടി വകുപ്പിൽ നൂറുകണക്കിന് അനധികൃത നിയമനങ്ങളാണ് പിൻവാതിലൂടെ ഈ സർക്കാർ നടത്തിയത്.14 കോടി നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം മലബാർ സിമന്റ്സിൽ 93 പേർക്ക് അനധികൃത നിയമനം നൽകിയിരിക്കുന്നു പിണറായി സർക്കാർ. കോവിഡ് കാലത്ത് പോലും ആരോഗ്യമേഖലയിൽ നിയമിച്ചത് 6000 താൽക്കാലിക ജീവനക്കാരെയാണ്.
ടോട്ടൽ സൊല്യൂഷൻ, കൺസൾട്ടൻസി എന്നിവയുടെ മറവിൽ സി.ഡിറ്റിൽ രണ്ടു വർഷത്തിനിടെ നിയമിച്ചത് 51 പേരെയാണ്. സബ് രജിസ്ട്രാർ ഓഫീസുകളിൽ രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ മറവിൽ 160 പേരെയും നിയമിച്ചു. 
കെ.എസ്.ഇ.ബി, സിവിൽ സപ്ലൈസ് വകുപ്പുകളിൽ നൂറുകണക്കിന് താൽക്കാലിക നിയമനങ്ങളാണ് നടന്നത് മൂന്നു മാസത്തിടയിൽ 125 റാങ്ക് ലിസ്റ്റുകൾ കാലഹരണപ്പെട്ടപ്പോൾ നിയമനം നടന്നത് പത്ത് ശതമാനത്തിൽ താഴെയാണ് സർക്കാറിന്റെ എല്ലാ വകുപ്പുകളിലും താൽക്കാലിക കരാർ നിയമനം നടത്തി അവരെ സ്ഥിരപ്പെടുത്തുന്ന സമീപനം തുടർക്കഥയാവുകയാണ് 

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, ആർട്ടിക്കിൾ 16 (1), എന്നിവ പ്രകാരം സർക്കാറിലോ അർദ്ധ സർക്കാറിലോ പൊതു ഓഫീസുകളിലോ നിയമനം നടത്തുമ്പോൾ യോഗ്യരായ എല്ലാ പൗരൻമാരെയും ഒരു പോലെ പരിഗണിക്കണമെന്ന മൗലിക അവകാശം കാറ്റിൽ പറത്തി റാങ്ക് ലിസ്റ്റുകളെയും എംപ്ലോയ്മെന്റ് എക്സേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത 35 ലക്ഷം യുവതീയുവാക്കളെയും നോക്കുകുത്തികളാക്കി സ്വന്തക്കാർക്ക് ഇഷ്ടദാനം ചെയ്യുകയാണ് സർക്കാർ ജോലികൾ. 
കമ്പിനി/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് നിലനിൽക്കെയാണ് കേരള ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽ 250 താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ ഉത്തരവിറക്കിയത്.സി.ഡിറ്റ് വഴി കരാർ നിയമനം നടത്തിയ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സ്റ്റാഫിനെ 40 തസ്തികകൾ സൃഷ്ടിച്ച് സ്ഥിര നിയമനം നടത്താനുള്ള തീരുമാനം ഈ കോവിഡ് കാലത്ത് പുറത്തു വന്നു. മന്ത്രി മേഴ്സി കുട്ടി അമ്മയുടെ അസി: പ്രൈവറ്റ് സെക്രട്ടറി എ.എ ബഷീറിന്റെ ഭാര്യ എ.ആർ നസീജയെ തൊഴിൽ വകുപ്പിന് കീഴിലെ കിലയിൽ സ്ഥിരപ്പെടുത്തിയിരിക്കുന്നു
യോഗ്യതയും പരിചയമുള്ളവരെയും തള്ളിമാറ്റി പാർട്ടി നേതാവും മന്ത്രി ബന്ധുവുമായ കെ.വി മനോജ് കുമാർ ബാലാവകാശ കമ്മീഷൻ അധ്യക്ഷനായിരിക്കുന്നു.മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകൻ എനർജി മാനേജ്മെന്റ് സെന്ററിൽ 80000 രൂപ ശമ്പളത്തിൽ നിയമിതനായി. വ്യവസായ മന്ത്രി ഇ.പി ജയരാജന്റെയും ശൈലജ ടീച്ചറുടെയും കെ ടി ജലീലിന്റെയുമെല്ലാം മക്കളും ബന്ധുക്കളും നേരത്തെ തന്നെ ഇരിപ്പിടം ഉറപ്പിച്ചു കഴിഞ്ഞു. 
പതിനേഴ് ലക്ഷത്തി തൊണ്ണൂറ്റിനാലായിരം പേർ മത്സരിച്ച് എഴുതിയ എൽ.ഡി.സി റാങ്ക് ലിസ്റ്റിൽ നിന്ന് പേരിന് പോലും നിയമനം നടത്താതിരിക്കുമ്പോഴാണ് താൽക്കാലിക ,കരാർ വഴിയിൽ ആയിരങ്ങൾ വിവിധ സർക്കാർ വകുപ്പുകളിലും സെക്രട്ടറിയേറ്റിലും മുഖമന്ത്രിയുടെ ഓഫീസിലുമെല്ലാം എത്തുന്നത്
വിവിധ സർക്കാർ വകുപ്പുകളിൽ ഒഴിവുകൾ ഉണ്ടായിരിന്നിട്ടും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ സ്വന്തക്കാർക്കും കള്ളക്കടത്ത് മാഫിയാ സംഘങ്ങൾക്കും വ്യാജ സർട്ടിഫിക്കറ്റുകളുടെയും,കൈമറിയുന്ന ലക്ഷങ്ങളുടെ ബലത്തിലും അനധികൃത താൽക്കാലിക - കരാർ നിയമനം നടത്തുന്ന ഭരണക്കാർക്കെതിരെ ചെറുത്തുനിൽപ്പിന്റെ മഹാ പ്രതിരോധം തീർക്കാനും കരാർ നിയമനങ്ങൾ റദ്ദു ചെയ്യിക്കാനും നമുക്ക് പോരടിച്ചേ മതിയാവൂ.
Psc job updates in 2020


ഈ കോറോണക്കാലത് ജോലി ഇല്ലാതെ ആയിരക്കണക്കിന് ഉദ്യോഗാർഥികൾ വീടുകളിൽ ഇരിക്കുന്നുണ്ട്. പലരും കാലാകാലങ്ങളായി വെയ്റ്റിങ് ലിസ്റ്റുകളിൽ ആണ്. പല ലിസ്റ്റുകളും പ്രസിദ്ധീകരിച്ചു കാലാവധി കഴിഞ്ഞു. പരീക്ഷ എഴുതി ഒരു ജോലി എന്ന സ്വപ്നവുമായി ജീവിക്കുന്നവരുടെ അവസ്ഥ എന്താണ്. ആർക്കെങ്കിലും സമാധാനം ഉണ്ടാകുമോ.
എല്ലാ മേഖലകളിലും ഇതു തന്നെ ആണ് അവസ്ഥ. ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ജോലി കിട്ടാതെ വിഷമിക്കുമ്പോഴും ഗവണ്മെന്റ് പിൻവാതിൽ നിയമനങ്ങൾ ഒരുപാട് നടത്തുന്നു എന്ന് തെളിയിക്കപ്പെട്ട കാര്യം ആണ്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അവർക്ക് ആവശ്യമുള്ള തസ്തികകളിൽ നിയമനം നൽകുന്നു.
ഇപ്പോൾ കുപ്രസിദ്ധി നേടിയ സ്വര്ണക്കടത്തു കേസിലെ പ്രതിക്കും അനധികൃത നിയമനം ആണ് നടത്തിയത് എന്നു തെളിയിക്കപ്പെട്ടു. പല സമയത്തും ഉദ്യോഗാർഥികൾ ആത്മഹത്യാ ഭീഷണി വരെ ഉയർത്തിയ സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. എന്നിട്ടും സർക്കാരിന് കുലുക്കമില്ല. 
അഴിമതി തന്നെയാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം തനിക്ക് വേണ്ടപ്പെട്ടവർക്കും ഉപകാരം ചെയ്യുന്നവർക്കുമൊക്കെ ആവശ്യാനുസരണം നിയമനങ്ങൾ നൽകുന്നു. അല്ലാത്തവർക്ക് ഇതൊന്നും ലഭിക്കുന്നുമില്ല. കാത്തിരുന്നു മടുത്ത ഉദ്യോഗാർഥികൾ ആത്മഹത്യാ ഭീഷണി ഉറയർത്തിയപ്പോൾ അത് അവർ ആത്മഹത്യ ചെയ്യാൻ ഒന്നും പോകുന്നില്ല അത് ഒരു സമര രീതി ആണ് എന്ന് പറഞ്ഞു കളിയാക്കിയ മന്ത്രിയുടെ നാടാണ് കേരളം.
പല ഉദ്യോഗർത്ഥികളും ഉള്ള ജോലി കൂടി രാജി വച്ചിട്ടാണ് വലിയ പ്രതീക്ഷയോടെ ഗവണ്മെന്റ് ജോലിക്ക് വേണ്ടി കാത്തിരിക്കുന്നത്. വീടുകളിലും കുടുംബത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ സഹിച്ചിട്ടാണ് പി എസ് സി ക്ക് വേണ്ടി പഠിക്കുന്നത്. എന്നാൽ ഇതെല്ലാം ചെയ്തിട്ടും ഉദ്യോഗാർഥികൾക്ക് ജോലി കിട്ടാത്ത സാഹചര്യം.
പണമുള്ളവനും സ്വാധീനം ഉള്ളവനും എന്തും നേടിയെടുക്കാൻ കഴിയുന്ന സാഹചര്യം. ഒരു മന്ത്രിയുടെയോ എം എൽ എ യുടെയോ അനുയായിയോ അയൽക്കാരാണോ ആയാൽ മാത്രം മതി ഇന്ന് ഒരു പക്ഷെ നല്ല ജോലി കിട്ടാൻ. ഇതാണ് ഇന്നത്തെ സാഹചര്യം. 
ഈ ഒരു പ്രശ്‌നത്തിന്റെ പേരിൽ വലിയ തരത്തിൽ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ വിഷയത്തിൽ ഉദ്യോഗസ്ഥ തലങ്ങളിൽ ഉള്ള അഴിമതിയും അന്വേഷിക്കേണ്ടതാണ്.
ജോലി എന്നത് ഓരോരുത്തരുടെയും സ്വപ്നമാണ്. ആ സ്വപ്നം ഒരിക്കലും തകർന്നു കൂടാ. അർഹരായ ഉദ്യോഗാർഥികൾക്ക് ജോലി കിട്ടണം.താൽക്കാലിക പോസ്റ്റുകളിലേക്ക് ആളുകളെ തിരുകി കയറ്റി പിന്നീട് അവരെ സ്ഥിരപ്പെടുത്തുന്നത് ഒരിക്കലും അംഗീകരിച്ചുകൂടാ.
നമുക്ക് ചെയ്യാൻ കഴിയുന്നത് പ്രതിഷേധിക്കുക മാത്രമാണ്. ഈ വിഷയത്തിൽ നമ്മുടെ ശബ്ദം ഉയർന്നു കൊണ്ടേ ഇരിക്കണം. 

നിങ്ങളുടെ അഭിപ്രായങ്ങളും ഞങ്ങൾക്ക് അയക്കുക. ഞങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാം ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളെ ബന്ധപ്പെടുക ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ ലേഖനങ്ങൾ വായിക്കുക ഇവിടെ ക്ലിക്ക് ചെയ്യുക

*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ