പാലത്തായി പീഡന കേസിൽ പ്രതിക്ക് ജാമ്യം പ്രമുഖരുടെ പ്രതികരണങ്ങൾ

പാലത്തായി പീഡന കേസിലെ പ്രതി പത്ഭനാഭൻ മാഷിന് ജാമ്യം കിട്ടിയതുമായി ബന്ധപ്പെട്ട് കേരളത്തിൽ വ്യാപകമായ പ്രതികരണങ്ങൾ ഉണ്ടായി.  കേരളത്തിലെ ചില നേതാക്കളുടെ സോഷ്യൽ മീഡിയയിൽ കൂടി ഉള്ള പ്രതികരണം ആണ് ഇന്ന് ഇവിടെ കൊടുത്തിട്ടുള്ളത്.
Palathayi rape case 2020

സത്താർ പന്തലൂർ

2020 മാർച്ച് 17 ന് പാനൂർ പോലീസ് സ്റ്റേഷനിൽ 94/2020 നമ്പറായി രജിസ്റ്റർ ചെയ്ത പാലത്തായ് അനാഥ ബാലികയെ തന്റെ സ്കൂൾ അധ്യാപകൻ പീഡിപ്പിച്ച കേസ് നാമമാത്ര വകുപ്പുകൾ ചേർത്ത് കുറ്റപത്രം സമർപ്പിച്ചതിലൂടെ ക്രൈംബ്രാഞ്ചിന്റെ നീക്കങ്ങളിൽ ആശങ്ക വർധിക്കുകയാണ്.

▪️ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർക്ക് മുമ്പിൽ കുട്ടി കാര്യങ്ങൾ തുറന്ന് പറയുന്നു.

▪️സി.ആർ.പി.സി 164 പ്രകാരം മജിസ്ട്രേറ്റ് മുമ്പാകെ കുട്ടി മൊഴി കൊടുക്കുന്നു.

▪️ലൈംഗിക പീഢനം നടന്നതായി വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് ഹാജറാക്കപ്പെടുന്നു.

▪️പ്രതി കുട്ടിയെ മറ്റൊരു അധ്യാപകന്  കാഴ്ചവെച്ചതായി തന്നോട് പറഞ്ഞ വിവരം മാതാവ് മുഖ്യമന്ത്രിക്ക് കൊടുത്ത നിവേദനത്തിൽ ബോധിപ്പിക്കുന്നു.

▪️വിഷയം ഗൗരവമുള്ളത് കൊണ്ട് തന്നെ പ്രതിയുടെ ജാമ്യാപേക്ഷ തലശ്ശേരി പോക്സോ കോടതി മൂന്ന് തവണയും ഹൈക്കോടതി ഒരു തവണയും ഇതിനകം തള്ളിയിരുന്നു.

എന്നാൽ പോക്സോ വകുപ്പ് വന്നതിശേഷം പ്രായപൂർത്തിയാവാത്ത കുട്ടിയെ ഒന്ന് നുള്ളിയാൽ പോക്സോ ചാർജ് ചെയ്യുന്ന യജമാനർ ഇതൊന്നും പരിഗണിക്കാതെ ജെ.ജെ ആക്ടിലെ ദുർബല വകുപ്പ് ചേർത്ത് കുറ്റപത്രം തട്ടിക്കൂട്ടി പ്രതിക്ക് പുറത്തിറങ്ങാൻ വേണ്ടതെല്ലാം ചെയ്തു.

മാത്രമല്ല പ്രതിയുടെ ശിങ്കിടികൾ കുട്ടിക്കും കുടുംബത്തിനുമെതിരെ അപവാദ പ്രചാരണം നടത്തി അവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇദ്ദേഹം പുറത്തിറങ്ങിയാൽ കുട്ടിക്കും കുടുംബത്തിനും സുരക്ഷാ ഭീഷണി വേറെയും.

ഇത്തരം കേസുകളിൽ പ്രതിയുണ്ടാക്കുന്ന കെട്ടുകഥകളിലൂടെയല്ല ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് മുന്നോട്ട് പോവേണ്ടിയിരുന്നത്. പക്ഷെ പ്രതി കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പ്രാദേശിക നേതാവായതിനാൽ സംസ്ഥാനം ഭരിക്കുന്നവർ ഒന്നു ബഹുമാനിച്ചതായി ക്രൈംബ്രാഞ്ചിന്റെ ചവിട്ട് നാടകം ബോധ്യപ്പെടുത്തുന്നുണ്ട്. അത് കൊണ്ട് രണ്ട് അധ്യാപകർക്കെതിരെയും പോക്സോ വകുപ്പ് ചാർജ് ചെയ്ത് അനുബന്ധ കുറ്റപത്രം എത്രയും വേഗം കോടതിയിൽ സമർപ്പിക്കണം. അല്ലെങ്കിൽ ഈ അനാഥക്കുട്ടിയുടെ കണ്ണീരിന്റെ വില ഡിപ്ലോമാറ്റിക് ബാഗേജിൽ വന്നതിനേക്കാൾ മൂല്യമുള്ളതായിരുന്നുവെന്ന് തിരിച്ചറിയേണ്ടി വരും.

പിൻകുറിപ്പ്: വിഷയത്തിൽ ഇടപ്പെട്ടവരെയും ഇടപെടാത്തവരെയും കണ്ടെത്താൻ സർവ്വേ നടക്കുന്നുണ്ടെന്നറിഞ്ഞു. മറ്റേ സാധനം തലക്കു മുകളിൽ നിൽക്കുന്ന കാലമായതുകൊണ്ട് ഇടപെട്ട് കുളമാക്കുന്നവരെ കുറിച്ച് ഇപ്പോൾ പറയുന്നില്ല. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ലോക് ഡൗൺ നിയന്ത്രണങ്ങൾക്ക് വിധേയമായി അന്ന് തന്നെ വിഷയം ഉയർത്തിക്കൊണ്ട് വന്നു. കുറ്റപത്രം കൊടക്കുന്നതിനായി പാനൂർ മേഖലയിൽ നിരന്തര പ്രചാരണവും സംഘടന നടത്തി. രണ്ട് അധ്യാപകർക്കെതിരെയും പോക്സോ വകുപ്പ് ചാർജ് ചെയ്ത് അനുബന്ധ കുറ്റപത്രം എത്രയും വേഗം സമർപ്പിക്കണമെന്നാവശ്യപ്പെട്ട് സംഘടനയുടെ നേതൃത്വത്തിൽ അടുത്ത ദിവസം ജില്ലയിലെ ആയിരക്കണക്കിന് നാലാം ക്ലാസ്സ് വിദ്യാർത്ഥിനികൾ മണ്ഡലം എം.എൽ.എ കൂടിയായ മന്ത്രി ശൈലജ ടീച്ചർക്ക് അനാഥ ബാലികക്ക് നീതി തേടി കത്തെഴുതാൻ എസ് കെ എസ് എസ് എഫ് നേതൃത്വം നൽകുകയുമാണ്.
_____________________________________________

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ


ഭരണകൂടം പൗരന്മാരോട്  അനീതി കാണിക്കാറുണ്ട്.എന്നാൽ ഒരു ഔദ്യോഗിക പൗരനാകാൻ ഇനിയും കാലമേറെയെടുക്കുന്ന, നികൃഷ്ടമായി ചൂഷണം ചെയ്യപ്പെട്ട ഒരു പിഞ്ചു ബാലികയെ അനീതിയുടെ ഏറ്റവും കൂടിയ ദണ്ഡ് കൊണ്ട് പ്രഹരിച്ചിരിക്കുകയാണ് ഒരു ഭരണകൂടം ഇവിടെ.ഇത് അങ്ങേയറ്റം വേദനാജനകവും മാപ്പർഹിക്കാത്ത പ്രവർത്തിയുമാണ്.

ജർമൻ തിയോളോജിസ്റ്റ് ആയിരുന്ന ഡയാട്രിക് ബോൻഹോഫർ പറഞ്ഞ ഒരു വാചകമുണ്ട്. ‘ സമൂഹത്തിന്റെ ധാർമ്മികതയുടെ പരീക്ഷണം അത് അവരുടെ കുട്ടികളോട്  ചെയ്യുന്നതാണ്’എന്ന്;

പാലത്തായി പീഡന കേസ്സിലെ പ്രതിയെ പോക്സോ, ബലാത്സംഗ വകുപ്പുകൾ ചേർത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കേണ്ടതിന് പകരം ജുവനൈൽ ജസ്റ്റിസിലെ നിസ്സാരമായ വകുപ്പുകൾ ചേർത്ത് പ്രതിക്ക്  രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയായിരുന്നു ഗവൺമെന്റ്. നിരവധി കേസ്സുകളിൽ ഇത്തരം പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുന്ന 'കൊടുക്കൽ വാങ്ങലുകൾ' ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത് ഒരു പരിഷ്കൃത സമൂഹമെന്ന നിലയിൽ നമ്മുടെ മുഖം കെടുത്തുന്നു.

ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലാണ് ഇതത്രയും സംഭവിച്ചിരിക്കുന്നുവെന്നത് ദുഖകരമാണ്. വനിതാ കമ്മിഷൻ അധ്യക്ഷയുടെ ഇതു സംബന്ധിച്ച അങ്ങേയറ്റം നിരുത്തരവാദപരമായ പ്രസ്താവനയും നമുക്ക് കേൾക്കേണ്ടി വന്നു.

കുഞ്ഞുങ്ങളോടുള്ള കുറ്റകൃത്യത്തിൽ പുരോഗമന സമൂഹത്തിന് ഒട്ടും അനുയോജ്യമല്ലാത്ത ഇത്തരം രീതികൾ ഹൃദയം നുറുങ്ങുന്ന വേദനയാണ് ഇരയാക്കപ്പെട്ട, നിരാലംബരായ കുഞ്ഞുങ്ങൾക്ക് നൽകുന്നത്. ഒരു പിതാവെന്ന നിലയിൽ, മറ്റ് തലങ്ങളിൽ ആ വേദനയെ ഉൾകൊള്ളാതിരിക്കാൻ നമുക്കാവില്ല. എന്നിട്ടും ഒരു ഭരണകൂടത്തിന് ഇരയാക്കപ്പെട്ട കുഞ്ഞ് കടന്നുപോകുന്ന പരിതാപകരമായ സാഹചര്യം  ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ അതെത്ര വലിയ നീതികേടാണ്.

നിലവിലുള്ള ദുർബലമായ വകുപ്പുകൾ പ്രകാരമുള്ള കുറ്റപത്രം വെച്ച് പ്രതി രക്ഷപ്പെടുമെന്നതിന്റെ  ഏറ്റവും വലിയ ദൃശ്യങ്ങളാണ് ഇപ്പോൾ നാം കാണുന്നത്.അത് കൊണ്ട് ഈ വിഷയത്തിൽ പുനരന്വേഷണം ആവശ്യമാണ്. പുതിയ ഒരു ഇൻവെസ്റ്റിഗേഷൻ ടീമിനെ വെച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തി,പുതിയ കുറ്റപത്രം സമർപ്പിച്ച്, ഇരയാക്കപ്പെട്ട കുഞ്ഞിന് നീതി അനുവദിച്ച് കൊടുക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്.അതിൽ കുറഞ്ഞ ഒന്നും സ്വീകാര്യമാവരുത് നമുക്ക്. അത് വരെ ജാഗ്രത പാലിക്കാൻ നമുക്കാവണം.                             
____________________________________________

ശഹീദ് ഫൈസലിനെ കൊന്നവർക്ക്  ഏഴു ദിവസം കൊണ്ടു ജാമ്യം

റിയാസ് മുസ്ലിയാരെ കൊന്നവൻ മാനസിക രോഗി     മയ്യിത്ത് കാസർഗോഡു പൊതുദർശനത്തിനു വച്ചാൽ ക്രമസമാധാന പ്രശ്നം

സംഘി കതിരൂർ മനോജ് െകാല്ലപ്പെട്ടപ്പോൾ മൃതദേഹം യുവജനോത്സവ വേദിയിൽ അപ്പോൾ
ക്രമസമാധാന പ്രശ്നമില്ലാ
ശംസുദ്ദീൻ പാലത്ത്  പ്രസംഗിച്ചപ്പോൾ _ യൂ എ പി എ

ശശികല ടീച്ചർ വർഗ്ഗീയ വിഷം ചീറ്റിയപ്പോൾ  _ പെറ്റിക്കേസ്
എസ് എഫ് ഐ ഡി വൈ എഫ് ഐ  ഒരു യുവജന സംഘാടനയും
സ്കൂളിലേക്ക്  മാർച്ച് നടത്തിയില്ലാ..
പ്രവീൺ തെഗാസിയ  _  കേസില്ല

#എം എം_അക്ബർ
അറസ്റ്റ്
എൻ ഐ എ അന്വേഷണം '
 സ്കൂൾ പൂട്ടിക്കൽ
,സാമ്പത്തിക സ്രോതസ്സ് അന്വേഷണം

#ജൗഹർ_മുനവ്വിർ 
ജാമ്യമില്ലാ വകപ്പ് ,
ബത്തക്ക സമരം ,
സ്കൂളിലേക്ക് മാർച്ച്

ഇപ്പോൾ 16/7/2020

പാലത്തായി കേസും, കുറ്റപത്രം സമര്‍പ്പിച്ചതും അറിയില്ല, വനിതാ കമീഷന്‍ ഇടപെടേണ്ട കാര്യമില്ല -എം.സി. ജോസഫൈൻ

പീഡന കേസിൽ 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല...
ക്രൈം ബ്രാഞ്ച്...

പാനൂർ

വാൽക്കഷ്ണം:-
എ കെ ജി ഭവനിൽനിന്ന്      മാരാർജി മന്ദിരത്തിലേക്കുള്ള ദൂരം  കുറഞ്ഞു കൊണ്ടേയിരിക്കുന്നു

എല്ലാ സംഘാക്കൾക്കും  ആഭ്യന്തര വകുപ്പിനും നമോവാകം....


കാവിയിൽ കലർന്ന ചുവപ്പ്.അതായത് അനീതിയുടെ കളർ ചുവപ്പ്

"മക്കൾക്ക് നീതി കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭരിക്കുന്നതിലും നല്ലത് മരിക്കുന്നതാണ്." (ലെനിൻ)

എന്തൊരു ലജ്ജാകരം
 പ്രബുദ്ധ കേരളം എന്നൊക്കെ ഇനിയും തലയുയർത്തി പറയുന്നതിൽ അർത്ഥമില്ല.

എല്ലാം വിരോദാഭാസങ്ങൾ...
ടീച്ചറമ്മയാണ് പോലും,
 ശിശുക്ഷേമവകുപ്പ് ആണത്രേ കൈകാര്യം ചെയ്യുന്നത്.

കാവികൾക്ക് ദാസപ്പണിയെടുക്കാൻ മാത്രം അറിഞ്ഞാൽ പോരാ.....
തൊഴിലാളി വർഗം,  പട്ടിണിപ്പാവങ്ങൾ എന്നൊക്കെ വോട്ട് പിടിക്കാൻ വേണ്ടി നാഴികക്ക് നാല്പത് വട്ടം നാവിട്ടടിക്കാറുണ്ടല്ലോ.....
നിരാലംബർക്കിടയിലൂടെ ജീവിക്കാൻ പഠിക്കണം.
കമ്മ്യൂണിസ്റ്റു പാർട്ടിക്ക്  ഒരന്തസ്സുണ്ടായിരുന്നു പണ്ട്.
പാവപ്പെട്ടവന്റെയും അനാഥരുടെയും വില മനസ്സിലാക്കിയിരുന്നു പഴയ കാല നേതാക്കൾ.  അവരിൽ സ്വന്തമായി കിടപ്പാടവും മറു തുണിയുമില്ലാത്തവരായിരുന്നു അധികവും.
എന്നാൽ, കാലം മാറി. സ്വന്തം മുഖം കാക്കാൻ പാവപ്പെട്ടവരെ തുറങ്കലിലടക്കാൻ തുടങ്ങി. സംഘികൾക്ക് വേണ്ടി അധികാരക്കസേരകളിലിരുന്ന് നെറികേടുകൾ കാട്ടാൻ തുടങ്ങി.
അനാഥ ബാലികക്ക് നീതി നിഷേധിക്കപ്പെടുന്നത് വൈമനസ്യമില്ലാതെ നോക്കി കാണുകയാണ് ഇപ്പോൾ ആഭ്യന്തര മന്ത്രി. പ്രതിക്ക് നിർലോഭം ജാമ്യം അനുവദിച്ചു.
ഇത് ആ പ്രബുദ്ധ കേരളം തന്നെയല്ലേ....

_____________________________________________

ബശീർ ഫൈസി ദേശമംഗലം


നീതിക്കും രാഷ്ട്രീയമുണ്ട്..!

വലിയ ക്രിമിനൽ കുറ്റങ്ങൾ പോലും രാഷ്ട്രീയം നോക്കി മാത്രം വിലയിരുത്തുന്ന നാണം കെട്ട പ്രവണതയാണ് മലയാളി നേരിടുന്ന സാമൂഹ്യ ദുരന്തങ്ങളിൽ ഒന്നു.

അതിന്റെ രണ്ടു സന്ദർഭങ്ങൾ തൊട്ടടുത്ത ദിവസങ്ങളിൽ കണ്ടു.
പാലത്തയി കേസിലെ കുറ്റപത്രം വൈകുന്ന
ഗുരുതരമായ അലംഭാവത്തെ
കുറിച്ചു ഭരിക്കുന്ന പാർട്ടി പ്രവർത്തകർ
ആരും പ്രതികരിച്ചു കണ്ടില്ല.
പൊതുവെ ഇത്തരം വിഷയങ്ങളിൽ ചാടിവീഴുന്ന ഫേസ്ബൂക് പുലികൾ മൗനം പൂണ്ടു നിന്നു.

എപ്പോഴും ഇരയുടെ പക്ഷത്തു നിൽകുന്നു എന്നു പറയുന്ന അവരുടെ രാഷ്ട്രീയ യുവജന സംഘടന പൂർണ്ണ മൗനം അവലംബിച്ചു.
ഒടുവിൽ പോക്സോ വകുപ്പ് ഒഴിവാക്കിയ വിഷയത്തിലും പ്രതികരണം ഉണ്ടായില്ല.

തെറ്റുകൾ വരുമ്പോൾ ചൂണ്ടിക്കാണിക്കാനും നന്മകൾ ഉണ്ടാകുമ്പോൾ അഭിനന്ദിക്കാനും കഴിയാത്ത വിധം രാഷ്ട്രീയ വിധേയത്വവും
വിരോധവും മലയാളി ശീലമാക്കിതുടങ്ങി എന്നു വേണം കരുതാൻ.
എല്ലാം രാഷ്ട്രീയക്കണ്ണിലൂടെ മാത്രം കാണുന്നത് പൊതു സമൂഹത്തിനു
ഒട്ടും ഗുണകരമല്ല.
ഈ വിഷയത്തിൽ മാത്രമല്ല എല്ലാ പൊതു വിഷയങ്ങളിലും.

രാഷ്ട്രീയമായി തർക്കിക്കുകയോ വെല്ലുവിളിക്കുകയോ ഒകെ ഇഷ്ടമുള്ളവർ ചെയ്തോളൂ പക്ഷെ സാമൂഹ്യ പ്രധാനമുള്ള ഒരു ഗുരുതര വിഷയത്തിൽ ഇടപെടാതിരിക്കാൻ  രാഷ്ട്രീയം കാരണമാകരുതു..!

ആരോരുമില്ലാത്ത ഒരനാഥ പെണ്കുട്ടികാണു ദുരന്തം നേരിടേണ്ടി വന്നതു.
പ്രതി രാഷ്ട്രീയ സ്വാധീനമുള്ളയാളും.
സിനിമ നടി അക്രമിക്കപ്പെട്ടപ്പോൾ ചാനലിൽ ഇരുന്നു ഘോര ഘോരം സ്ത്രീ സംരക്ഷണം പറഞ്ഞിരുന്ന ഒരൊറ്റ എണ്ണം ഈ വിഷയത്തിൽ ഉണ്ടായ അലംഭാവത്തെ എതിർത്തു കണ്ടില്ല.
കാരണം പലതാണ്.

പാലത്തായി കേസിലെ പ്രതി സംഘപരിവാർ നേതാവ് പദ്മരാജനെ സോഷ്യൽ മീഡിയ ഉയർത്തിയ  വൻ പൊതുജന  പ്രതിഷേധത്തെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.

എന്നാൽ 90 ദിവസമാകാൻ ഒരു ദിവസം ശേഷിക്കെ കുറ്റപത്രം സമര്‍പ്പിക്കാതെ വന്നപ്പോൾ വീണ്ടും വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തു.
കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതി പദ്മരാജന് സ്വാഭാവിക ജാമ്യത്തിന് അവസരം ഒരുങ്ങുമായിരുന്നു.

എന്നിട്ടും ഗുരുതരമായ വീഴ്‌ചയാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്.
അവസാനം സാമൂഹ്യ മാധ്യമങ്ങൾ വിവാദമാക്കിയപ്പോൾ
മാത്രം പേരിനൊരു കുറ്റപത്രം..!!

പോക്സോ കേസ് ഒഴിവാക്കിയാണ് കുറ്റപത്രം കൊടുത്തത്.
ഒടുവിൽ പ്രതിക്ക് ജാമ്യം കിട്ടിയിരിക്കുന്നു..!!
ഗുരുതരമായ അലംഭാവമാണിത്.
പോലീസ് ഇക്കാര്യത്തിൻ എന്തുകൊണ്ട് അനാസ്ഥ കാണിച്ചു എന്നതിന് ഉത്തരവദിത്തപ്പെട്ടവർ മറുപടി പറയണം.
പോലീസിന്റെ മാത്രം വീഴ്ചയാണോ അതോ അവരെ സർക്കാർ ഭാഗത്തു നിന്നും ആരെങ്കിലും പ്രേരിപ്പിച്ചോ എന്നത് സർക്കാർ വ്യക്തമാക്കണം.
ഈ കേസ് അവസാനം അട്ടിമറിക്കപ്പെട്ട്
ആ കുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടാൽ
പൂർണ്ണ ഉത്തരവാദിത്വം അഭ്യന്തര വകുപ്പിനായിരിക്കും മറക്കേണ്ട..!

_____________________________________________
Palathayi rape case 2020നിങ്ങളുടെ പ്രതികരണങ്ങൾ അയക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുമായി ബന്ധപ്പെടുക ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ ലേഖനങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക ഇവിടെ ക്ലിക്ക് ചെയ്യുക

إرسال تعليق

0 تعليقات