കർക്കിടക കഞ്ഞി എങ്ങനെ ഉണ്ടാക്കാം?

വളരെ എളുപ്പത്തിൽ ആരോഗ്യകരമായ കർക്കിടക കഞ്ഞി ഉണ്ടാക്കുന്ന വിധം. നിങ്ങൾക്ക് അറിയാവുന്ന കർക്കിടക കഞ്ഞിയുടെ റെസിപ്പി ഞങ്ങൾക്ക് അയച്ചു തരിക ഞങ്ങൾ പ്രസിദ്ധീകരിക്കാം 

 കർക്കിടക കഞ്ഞിയും മലയാളികളും

കർക്കിടകമാസമാണ് മലയാളികൾ കൂടുതലും ആരോഗ്യ പരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നത്. പണ്ട് മുതലേ ആളുകൾ കർക്കിടകമാസം ആയികഴിഞ്ഞാൽ കർക്കിടക കഞ്ഞി കുടിക്കലും മറ്റുമൊക്കെ ചെയ്യാറുണ്ട്. എന്നാൽ കാലം കുറെ മാറിയപ്പോൾ കർക്കിടക കഞ്ഞി വിൽക്കുന്ന ഹോട്ടലുകൾ രംഗപ്രവേശനം ചെയ്തു. പിന്നെ ആളുകൾ കർക്കിടക മാസത്തിൽ ഹോട്ടലുകളിലും മറ്റും പോയി കർക്കിടക കഞ്ഞി കുടിക്കാൻ തുടങ്ങി. എന്ത് തന്നെ ആയാലും കർക്കിടക കഞ്ഞി മലയാളിയുടെ ഒരു പാരമ്പര്യവും പൈതൃകവും കൂടിയാണ്. 

പക്ഷെ ഇപ്പൊ കൊറോണ വന്നു മറ്റു പ്രശ്നങ്ങൾ വന്നു. ആർക്കും പുറത്തുപോയി ഒന്നും കഴിക്കാൻ കഴിയാത്ത സാഹചര്യം വന്നു. അതു കൊണ്ട് തന്നെ ഈ വർഷത്തെ കർക്കിടക കഞ്ഞിയുടെ കാര്യം ഏതാണ്ട് തീരുമാനം ആകുകയും ചെയ്തു. ചെറിയ രീതിയിൽ ഇന്ന് അതിനൊരു പരിഹാരവുമായാണ് ഞാൻ വന്നിരിക്കുന്നത്. ആർക്കും എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു കർക്കിടക കഞ്ഞിക്കൂട്ടു ആണ് നിങ്ങൾക്ക് സമർപ്പിക്കുന്നത്. ഇതിലുള്ള മരുന്നുകളും മറ്റും നമ്മുടെ നാടുകളിലെ നാട്ടുമരുന്നു കടകളിൽ കിട്ടുന്നതാണ്. അത് കൊണ്ട് എല്ലാവർക്കും ഉണ്ടാക്കി നോക്കാം.

കർക്കിടക കഞ്ഞി എങ്ങനെ ഉണ്ടാക്കാം
Karkkidaka kanji recipe 2020

ആവശ്യമായ സാമഗ്രികൾ

ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി
മുക്കുറ്റി
കീഴാർ നെല്ലി
ചെറൂള
തഴുതാമ
മുയൽ ചെവിയൻ
ബലിക്കറുക
ചെറുകടലാടി
പൂവാംകുറിന്നില
കുറുന്തോട്ടി – വേര് മാത്രം
ഉലുവ
ആശാളി
കക്കുംകായ – പരിപ്പ്
ചെറുപയർ

ഉണ്ടാക്കുന്ന വിധം

1. ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി ആവശ്യത്തിന് മേടിച്ച് ഉപയോഗിക്കുക. 3 പേർക്കുള്ള മരുന്നാണിത്. അത് അനുസരിച്ച് അരി എടുക്കാം.

2. മുക്കുറ്റി, കീഴാർ നെല്ലി, ചെറൂള, തഴുതാമ, മുയൽ ചെവിയൻ, ബലിക്കറുക, ചെറുകടലാടി, പൂവാംകുറി ന്നില – ഇവയെല്ലാം സമൂലം തൊട്ടുരിയാടാതെ പറിച്ച് നന്നായി കഴുകി ചതയ്ക്കുക.

3.കുറുന്തോട്ടി – വേര് മാത്രം

4. ഉലുവ, ആശാളി (അങ്ങാടി കടയിൽ ലഭിക്കും) ഇവ പൊടിച്ചു ചേർക്കുക.

5. കക്കുംകായ – പരിപ്പ് (അങ്ങാടി കടയിൽ കിട്ടും),

6. ചെറുപയർ – പൊടിച്ചു ചേർക്കുക.

മരുന്നുകൾ എല്ലാം കൂടി 30gm/60gm ചതച്ച് നന്നായി കിഴികെട്ടി അരിയിൽ ഇട്ട് കഞ്ഞി വച്ച് കഴിക്കുക.

ആവിശ്യമെന്നാൽ തേങ്ങ പീര ഇടാം,
ജീരകം, ചുവന്നുള്ളി ഇവ നെയ്യിൽ ചേർത്ത് വറുത്ത് ചേർക്കാം .

ഇന്തുപ്പ് / കല്ലുപ്പ് ചേർക്കാം.( ആവിശ്യമെന്നാൽ ).

രാത്രിയിൽ ഒരു നേരമെങ്കിലും മരുന്ന് കഞ്ഞി കഴിക്കുക.

മരുന്ന്കിഴി അടുത്ത ദിവസം പുതിയത് വേണം .

മുരിങ്ങയില, മത്സ്യ മാംസാദികൾഒഴിവാക്കുക.

ചേന, ചേമ്പ് തുടങ്ങിയവ കൂടുതൽ കറികളിൽ ഉൾപ്പെടുത്തുക.

Karkkidaka kanji recipe 2020

നിങ്ങളുടെ രചനകൾ ഞങ്ങൾക്ക് അയച്ചു തരിക ഞങ്ങൾ പ്രസിദ്ധീകരിക്കാം ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളെ ബന്ധപ്പെടുക ഇവിടെ ക്ലിക്ക് ചെയ്യുക

കർക്കിടകമാസമാണ് മലയാളികൾ കൂടുതലും ആരോഗ്യ പരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നത്. പണ്ട് മുതലേ ആളുകൾ കർക്കിടകമാസം ആയികഴിഞ്ഞാൽ കർക്കിടക കഞ്ഞി കുടിക്കലും മറ്റുമൊക്കെ ചെയ്യാറുണ്ട്. എന്നാൽ കാലം കുറെ മാറിയപ്പോൾ കർക്കിടക കഞ്ഞി വിൽക്കുന്ന ഹോട്ടലുകൾ രംഗപ്രവേശനം ചെയ്തു. പിന്നെ ആളുകൾ കർക്കിടക മാസത്തിൽ ഹോട്ടലുകളിലും മറ്റും പോയി കർക്കിടക കഞ്ഞി കുടിക്കാൻ തുടങ്ങി. എന്ത് തന്നെ ആയാലും കർക്കിടക കഞ്ഞി മലയാളിയുടെ ഒരു പാരമ്പര്യവും പൈതൃകവും കൂടിയാണ്.
പക്ഷെ ഇപ്പൊ കൊറോണ വന്നു മറ്റു പ്രശ്നങ്ങൾ വന്നു. ആർക്കും പുറത്തുപോയി ഒന്നും കഴിക്കാൻ കഴിയാത്ത സാഹചര്യം വന്നു. അതു കൊണ്ട് തന്നെ ഈ വർഷത്തെ കർക്കിടക കഞ്ഞിയുടെ കാര്യം ഏതാണ്ട് തീരുമാനം ആകുകയും ചെയ്തു. ചെറിയ രീതിയിൽ ഇന്ന് അതിനൊരു പരിഹാരവുമായാണ് ഞാൻ വന്നിരിക്കുന്നത്. ആർക്കും എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു കർക്കിടക കഞ്ഞിക്കൂട്ടു ആണ് നിങ്ങൾക്ക് സമർപ്പിക്കുന്നത്. ഇതിലുള്ള മരുന്നുകളും മറ്റും നമ്മുടെ നാടുകളിലെ നാട്ടുമരുന്നു കടകളിൽ കിട്ടുന്നതാണ്. അത് കൊണ്ട് എല്ലാവർക്കും ഉണ്ടാക്കി നോക്കാം.

*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ